കാടിൻ്റെ വിളി …. Adv. V.S.Deepu
കർക്കിടക വാവു രാത്രിയിൽ ബലിച്ചോറിനായ്പിതൃക്കളണയുന്ന കാലടി ശബ്ദവും ഓരിവിളികളും…കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്നകുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറക്കുന്നുപേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ…സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്നഅന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നുഅറിക നീ നാവുനനക്കുവാൻ കണ്ണൂനീരിറ്റുംപവിത്രത്തിൽ നിന്നിറ്റു വിഴുന്ന പുണ്യതീർത്ഥവുമില്ലാതെപുത്രകർമ്മ ദോഷത്തിൻ്റെ മൺകുടമുടയില്ല.മരണകാല രാമായണം നേർത്തുനീളുമീഈറൻ സന്ധ്യയിൽ യാത്രയാകുന്നുനിറനിലാവിൻ്റെ പൗർണമി…