Category: സിനിമ

സമയം …. Pushpa Baiju

സമയത്തേക്കാൾപതിനഞ്ച് മിനിട്ട് നേരത്തെയാണ്അലാറം മുഴങ്ങുക . പത്ത് മിനിറ്റ് മുന്നേയാണ്അടുക്കളയിലെ സമയ സൂചികൾആ അക്കങ്ങളെ തൊടുന്നത് . ഊണുമുറിയിലെ സമയത്തിനൊപ്പംവിശക്കുന്ന വയറുകളുണ്ട്. സൂചിക്കാലുകൾചില നേരങ്ങളിൽ മെല്ലെയുംമറ്റു ചിലപ്പോൾ വേഗത്തിലുംചലിക്കാറുണ്ട് . വാച്ചിലെ സൂചിനേരത്തെ ഓടിയിട്ടുംസമയത്തിന് എത്തപ്പെടാൻ കഴിയാറില്ലപലപ്പോഴും, പലയിടത്തും . തിരക്കിട്ട്…

നർത്തകി …. സുരേഷ് പാങ്ങോട്

സംഗീത സദസ്സിലെ നർത്തകിയാണ്എന്റെ സന്ധ്യയിൽ സമസ്തം വിളമ്പുന്നത്..എങ്കിലുമെനിക്ക് ഇന്ന് പരിഭവം മാത്രമേയുള്ളൂ. ..അതിഥിയായി വന്ന് വിസ്മയം തീർത്ത നർത്തകീ….നീ എനിക്ക് എന്നും സുധയായിരുന്നു.അസ്ത്രം ഏറ്റു പിടയുന്ന പക്ഷിതൻ ഉള്ളിലെ വേദനഎന്തെന്നറിയാത്ത അന്ധകാരത്തിന്റെ നയനം ആണ് നിനക്ക്…എങ്കിലും ഞാൻ നിന്റെ കാലൊച്ച കേൾക്കാൻ…

നഷ്ടപ്പെടലുകൾ …. Madhav K. Vasudev

ഉരുൾപൊട്ടിയുയരുന്ന ഗദ്ഗദങ്ങൾ ചുറ്റുമുള്ളുരുകികലുന്നു ജീവിതങ്ങൾ കരകവിഞ്ഞൊഴുകുന്ന കണ്ണുനീരിൽ മണ്ണിൽ മറയുന്നു ജീവിതകർമ്മതീരം. അവനിയിൽ മർത്യന്റെ സ്വാർത്ഥതകൾ മലയും മരങ്ങളും വെട്ടിവീഴ്ത്തി നദികൾ മണൽവാരി ഗർത്തമാക്കി ചതിക്കുഴികളൊരുക്കി നൃത്തമാടി. കാടുകളൊക്കെ മുറിച്ചു നീക്കി നാടും നഗരവുമാക്കി മാറ്റി അവനനവനാത്മാ സുഖത്തിനായി പ്രകൃതിയെ വിവസ്ത്രയാക്കി…

മണൽക്കാറ്റ് ….. മോഹൻദാസ് എവർഷൈൻ

ജീവിതവഴിയിലൊരു ചുമട് താങ്ങി പോൽ നില്പു- ഞാൻ, മണൽ ചൂടിലും തളരാതെ കരുതലിൻതണലായി, നിന്റെ നിശ്വാസങ്ങളിൽ ഉതിരുന്നനിരാശകൾക്ക് നിറമേകുവാനുരുകുന്നു ഞാൻ. വിടരാതെ കൊഴിയുമെൻ സ്വപ്നങ്ങളെങ്കിലുംമധുവായ് നിറയുന്നു ഞാൻ നിന്റെ സ്വപ്നങ്ങളിൽകടലേഴുംകടന്നെങ്കിലും അഴലിന്റെ തിരയിന്നുംതീരങ്ങൾ കാണാതെ അലയുന്നു ചുഴികളായി ! മരുക്കപ്പലെന്തെന്നു പഠിച്ചൊരു…

‘മയിലാട്ടം’ …. Mangalan S

(നാടൻ പാട്ട്) കുന്നിൻ ചരുവിലെകുഞ്ഞറ്റക്കിളിയേ നീഏനിന്നു പാടുമ്പംകൂടെപ്പാടെടിയേ… (കുന്നിൽ ചരുവിലെ..) കുന്നിൻ മരത്തിലെകുഞ്ഞിക്കുയിലേ നീഏനിന്ന് പാടണപാട്ടേറ്റു പാടെടിയേ.. (കുന്നിൻ മരത്തിലെ..) കുന്നിൻ ചരുവിലെമൊഞ്ചുള്ള ചെമ്പോത്തേ..ഇന്നേന്റെ മനതിൻതഞ്ചോയം കാണെടിയേ.. (കുന്നിൽ ചരുവിലെ..) പച്ചപ്പുൽ പാടത്തെമയിലിനെ കണ്ടില്ലേതഞ്ചത്തിൽ താളത്തിൽനൃത്തം ചവുട്ടണത്.. (കുന്നിൻ മരത്തിലെ..) നെല്ല്…

വഴക്കം ….. Shangal G T

ഓടിച്ചിട്ടുപിടിച്ചുകൊന്നുതിന്നാംഎന്ന തീരുമാനത്തെആദ്യമൊക്കെ എതിര്‍ത്തുപിന്നെ വഴങ്ങി……ഓടാനും പിടിക്കാനുമൊന്നുംകൂടാതിരുന്നാല്‍മതിയല്ലൊഎന്നോര്‍ത്തു……ആശയത്തെ കൊല്ലാതെആശാനെ കൊന്നിട്ടെന്തു ഫലംഎന്നറിയായ്കയല്ല……ഓടാനും പിടിക്കാനും പറഞ്ഞപ്പോള്‍അതിനും വഴങ്ങികൊല്ലാനും തിന്നാനുംകൂടാതിരുന്നാല്‍മതിയല്ലൊഎന്നോര്‍ത്തു…… പിന്നെ കൊല്ലാന്‍ കല്പിച്ചപ്പോള്‍ആകെയൊന്നു പരുങ്ങി(കൊല്ലുന്നവനാണ് മരിക്കുന്നത്കണ്ണാടിയൊന്നും കാണുന്നില്ലനോക്കുന്നവനാണ് കാണുന്നത്എന്നോര്‍ത്ത് ഞടുങ്ങി)എങ്കിലും അതിനും വഴങ്ങിതിന്നാതിരുന്നാല്‍കാര്യം തീര്‍ന്നല്ലൊ എന്നോര്‍ത്തുഒുവില്‍ തിന്നാനും കല്പിച്ചപ്പോള്‍ആകെ കുടുങ്ങി….അതിനുംവഴങ്ങാതിരിക്കാനായില്ലചവക്കാതെ തിന്നാല്‍ മതിയല്ലൊഎന്നോര്‍ത്ത് വിഴുങ്ങിഈപ്പോഴിതാതൊണ്ടയില്‍…

കാഴ്ചകൾ ( തുള്ളല്‍പ്പാട്ട്‌ ) ….. Sivarajan Kovilazhikam

ഇന്നൊരു കഥ ഞാനുരചെയ്തീടാംഅതുകേട്ടരിശം കൊള്ളുകയരുതേകണ്ടത്,കേട്ടത്,നാട്ടിൽനടപ്പതുഅങ്ങിനെപലതുണ്ടെന്നുടെ കഥയിൽ . നരിയും പുലിയും പഴുതാരകളുംപുഴുവും പലപല നീര്‍ക്കോലികളും,ഖദറില്‍ തുന്നിയ കുപ്പായങ്ങൾ ‍വടിപോല്‍ തേച്ചുമിനുക്കി ധരിക്കും,എല്ലില്ലാത്തൊരു നാവു വളച്ചവർചൊല്ലും പൊളികളൊരായിരമെണ്ണം.കണ്ടാലയ്യോ എന്തൊരു പാവംകൈയ്യിലിരിപ്പോ അമ്പേ കഷ്ടം ! നട്ടെല്ലങ്ങനെ .വളയും വില്ലായ്ചൊല്ലും കുശലം വിനയത്തോടെ.ഗാന്ധിത്തലകള്‍ ഉള്ളൊരു…

” നമ്മുടെ പണവും ഭൂമിയും അവർ തട്ടിയെടുക്കും; പക്ഷെ വിദ്യാഭ്യാസം തട്ടിയെടുക്കാൻ ആർക്കും സാധ്യമല്ല…. Ambily T K

ഇന്നലെയായിരുന്നു തമിഴ് സിനിമാസൂപ്പർ താരം ധനുഷിന്‍റെ ജന്മദിനം. അദ്ദേഹത്തിന്‍റെ രൂപഭംഗിയും അഭിനയവും ഏറെ ഇഷ്ടം. ഏറ്റവും അവസാനം കണ്ട അദ്ദേഹത്തിന്‍റെ സിനിമ അസുരൻ ആണ്. ഒരു ദളിത്‌ കർഷക കുടുംബത്തിന്‍റെ കഥ പറയുന്ന അസുരൻ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരൻ ആണ്. കൊടിയ…

അനില്‍ മുരളി അന്തരിച്ചു.

ചലച്ചിത്ര താരം അനില്‍ മുരളി(56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ജൂലൈ 22നായിരുന്നു ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പരുക്കന്‍ സ്വഭാവ കഥാപാത്രങ്ങള്‍ തന്മയത്തോടെ…

കടൽ സൂര്യനോടുപറഞ്ഞത്. ….Binu R

കൂട്ടുകാരാ, ഞാൻകാണുന്നതെല്ലാം പൊന്നിൻചിരിതൻ ചിന്തകളാകുന്നൂ… ആരുമേയൊരിക്കലും നിനച്ചിരിപ്പതില്ലകടലിൻകയങ്ങളിൽ മാലിന്യങ്ങൾ സ്വപ്നത്തിലെന്നവണ്ണം, കുമിഞ്ഞുകൂടാതെമായയായ് മാറിമാറിപ്പോകുന്നത്… ഒഴുകിവരുന്നപുഴകൾ പറയുന്നൂവൃത്തിഹീനന്മാരാം മാനുഷരെല്ലാം മഹാമാരിതൻ പേടിയാലേ സ്വഭവനങ്ങളിൽകൂഞ്ഞിക്കൂടിയിരിക്കുന്നൂ.. അതിനാൽത്തന്നെ വിഴിപ്പുകളെല്ലാംഭദ്രമായി തൊടികളിൽത്തന്നെ കുഴിച്ചുമൂടുന്നുവെന്ന്, ഇനിയെങ്കിലുംവൃത്തി സംസാരത്തിലല്ലയെങ്കിൽ കൂടും കുടുക്കയുമടക്കം അലങ്കാരങ്ങളിൽ പോലും പെറുക്കിയെടുക്കാനാവില്ലെന്ന്… ഹേ, പ്രഭേ, നീ…