മുറ്റത്തെ മുല്ല
രചന : ജയേഷ് പണിക്കർ ✍ ഇത്തിരിപ്പൂവതിൻ ഗന്ധമേറ്റുപുത്തനുണർവ്വതങ്ങേറിടുന്നുശുഭ്രവസ്ത്രാംഗിയായ് എത്തി നീയുംസുസ്മേരവദനയായ് നിന്നിടുന്നു. മുത്തു പോലങ്ങുവിരിഞ്ഞു നില്ക്കുംമുറ്റമതാകെ സുഗന്ധമോടെഒത്തിരി മോഹവുമായൊരു നാൾനട്ടു ഞാൻ നിന്നെയീയങ്കണത്തിൽദാഹജലമതങ്ങേകി നിത്യം. ഓരോ പുലരി വിടർന്നിടുമ്പോൾഓടി ഞാനെത്തിടും നിന്നരികിൽകൊച്ചരിപ്പല്ലു മുളച്ചു കാണാൻഅച്ഛനതങ്ങു കൊതിച്ച പോലെഏറെ നാളങ്ങനെ കാത്തു…