നീലവാനിലെ നിശാഗന്ധി.
രചന : രാമചന്ദ്രൻ, ഏഴിക്കര* ആമല,യീമല,പെരുമല,യൊരുമല,മാമലമേലൊരു പൊൻ തിങ്കൾ…ആടിയുലഞ്ഞു നിരന്നു വരുന്നൊരു വാരിധി പോൽ വെൺമേഘങ്ങൾ..ചാരുതയാർന്നൊരു താരക സുന്ദരിമാരിൽനിറയും പുഞ്ചിരിയും,മോടിയിൽ മിഴിയതു ചിമ്മി രസിപ്പൂമാനിനിമാർ സുഖ സന്ധ്യകളിൽ…ആടയിൽ നീലപ്പൂവുടലാക്കിയ മാദകസുന്ദരി തൻ മെയ്യിൽ..ഒന്നു മയങ്ങി, യുണർന്നു, തളർന്നൊരുമഞ്ഞിൻകണമവ,ളമ്പിളിയുംമധുരം കിനിയുമൊരധരം,സുഖരസ ചഷകം നിറയും…