സുദർശൻ കാർത്തികപ്പറമ്പിൽ* ഒരു പാട്ടുപാടാം നിനക്കുവേണ്ടിമറുപാട്ടുനീ മൂളിയില്ലെങ്കിലുംഒരു നോട്ടമൊന്നതേ,യോമലാളേ,പരിഭവമെന്നിൽ നിന്നൊട്ടുനീങ്ങാൻഒരുനാളെനിക്കെൻ ചിറകുനീർത്താൻ,ഒരുപാടുസ്വപ്നങ്ങൾ നീപകർന്നു!ചിരകാല മോഹശതങ്ങളാലെൻ,കരളിൽ കവിതയായ് നീയുണർന്നു!ഹൃദയത്തിലാകെക്കുളിർ ചുരത്തി,മൃതിയിൽനിന്നെൻ കൈപിടിച്ചുയർത്തി!നിറപുഞ്ചിരിക്കതിർ മാലചാർത്തി,അറിയാത്തൊരേതോതലത്തിലേറ്റി!പ്രണയപരാഗങ്ങൾ തൂകിയാത്മ-പ്രഭയായ്തിളങ്ങി നീയെന്റെയുള്ളിൽതിരുമിഴിതന്നിൽ പ്രതിസ്ഫുരിക്കുംപ്രതിബിംബമായ് ഞാൻ പുലർന്നുനിന്നിൽ!അരിയപ്രതീക്ഷകളെത്ര നെയ്തു,നിരുപമ ഭാവനാലോലരായ്നാംഇരുമെയ്യുമൊന്നെന്ന തോന്നലോടെ;ഒരുവേള നമ്മൾ നടന്നതോർപ്പൂകലയും കവിതയുമായിപാരംസുലളിതസ്വപ്നങ്ങൾ കണ്ടതോർപ്പൂ!അഴൽമുറ്റി നിൽക്കുന്നൊരെന്റെയുള്ളം,തഴുകിയൊരിറ്റു കുളിർമയേകാൻ,അഴകിന്നഴകേ,യൊരുനിമിഷം;അരികേവരിക…