മിന്നാമിന്നീസന്ദേശം.
വൃത്തം: മന്ദാക്രാന്ത (വിനോദ് വി.ദേവ്.) മിന്നാമിന്നീ ജ്വലനപതഗേ എന്റെമേൽ വന്നിരിക്കൂ..പ്രേമക്ലാന്തൻ അവശനിവനിൽ ദീപനാളം തെളിക്കൂ ..!പൂർണ്ണാമോദം ചെവിതരികടോ എന്റെ രാഗോംഗിതങ്ങൾനല്ലാർവേണീ തരുണിമണിയോ – ടൊന്നുപോയോതിയാലും.അഗ്നിച്ചില്ലായ് തവതനുവിലീ സ്വർണ്ണനാളം ജ്വലിക്കേ ,രാത്രിക്കാഴ്ച സുലഭമമലം നിന്റെ ഭാഗ്യങ്ങളല്ലേ !പ്രേമിപ്പോർക്കായ് നലമഖിലവും നീ ചൊരിഞ്ഞീടിൽ നിന്നെ…