മയക്കം.
കവിത : ജയശങ്കരൻ ഒ ടി* വെറുതെ കൺചിമ്മുമ്പോൾപടവുകൾ താഴ്ന്നുപോയ്ഇരുളിൻ കയത്തിലാഴുന്നുനിലകാണാക്കൊല്ലിയിൽനോവിൻ ചുഴികളിൽഗതകാലം പെയ്തു നിൽക്കുന്നു.അതിലൊരു പിഞ്ചുകിടാവിൻ വിശപ്പിന്റെനിറുകയിൽ വിരലമർത്തുന്നുകരിമൂടി മങ്ങിയജാലകപ്പാളിയിൽമിഴിനീരുപാടകെട്ടുന്നുനിറമായിരുന്ന പൊൻചേലയിൽ ഗൂഡമായ്ഒരു മയിൽപീലി നീളുന്നു.വെറുതെ ചിരിക്കുമ്പോൽപ്രാകുന്ന കാറ്റിന്റെനറുമണം തട്ടി മാറുന്നു.കുടിലിന്റെ മറപറ്റിചുരമാന്തിയെത്തുന്നമരണംനഖം കടിക്കുന്നു.വെറുതെ കണ്ണടയുമ്പോൾപടുകൂറ്റൻ നിഴലുകൾഇടനെഞ്ചിൻ കാലമർത്തുന്നുഇഴയുന്ന പാമ്പിന്റെമൺപുറ്റിൽ…