പ്ലാവിലക്കഞ്ഞി
രചന : വി.കെ.ഷാഹിന✍ രമയുടെ വീട്ടുചുമരിൽനിറയെ ദൈവങ്ങളുടെ പടം.വില്ലു കുലയ്ക്കുന്ന രാമൻതേരു തെളിക്കുന്ന കൃഷ്ണൻമരതകമലയേന്തുന്ന ഹനുമാൻതാമരപ്പൂവിലെ സരസ്വതിനാണയങ്ങൾ ചൊരിയുന്ന ലക്ഷ്മിപാമ്പിൻ പുറത്തേറി വിഷ്ണുഇവയ്ക്കിടയിൽ നരച്ചമഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും.എത്ര കണ്ടാലും മതിയാവാത്തദൈവങ്ങളെ കണ്ണുവെച്ച്ഒരു ദൈവചിത്രം പോലുമില്ലാത്തഎന്റെ വീടിനെ ഞാൻ വെറുത്തു.ചുമരിൽ കരിക്കട്ട കൊണ്ട്വില്ലു…