സൂഫി പറയുന്നു.
രചന : മനോജ്.കെ.സി.✍ സൂഫി…മെല്ലെ മൊഴിഞ്ഞു…എന്നോടായി…പ്രശാന്തമാം…ഒരു തടാകക്കരയിൽ നിന്ന്…നിലാമഴ പെയ്കെ…ഇങ്ങനെ,പ്രപഞ്ചത്തിൻ ഗോചരമാം…സർവ്വ,സ്വരങ്ങൾക്കും…വർണ്ണങ്ങൾക്കും…ഉദയാസ്തമനങ്ങൾക്കുമപ്പുറം…ഉലകിൽ അകക്കാമ്പിലെങ്ങോ…തമ്മിലടർന്നു മാറാത്ത…ബീജരൂപം പൂണ്ട ദീപ്തദ്വന്ദങ്ങൾമന്വന്തരങ്ങൾക്കുമപ്പുറം ഉരുവം ചെയ്ത…കാലതീത…അനശ്വര…അനന്യ…അനിർവ്വചനീയ…ബാന്ധവമത്രേ…സത്യലോകം ചേർന്ന്…അഭൗമവർണ്ണ – സ്വര – ലയ രാജികൾ വിടർത്തും…ഭവാബ്ധി തന്നുടയോൻ/ഉടയോൾ…തൻ കരങ്ങളാൽ തീർത്ത –ഹീരപുഷ്പം ചൂടും…ലോകത്തിലേറ്റം ദിവ്യമാം…പ്രണയം…അല്ലാതെ,ഒരു…(അല്ല),പല തീൻ മേശകൾക്കുമിരുവശവുമിരുന്ന്…നൈമിഷകാലങ്ങൾ…