ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

കുന്നംകുളത്തെ വേശ്യ

രചന : ധന്യ ഗുരുവായൂർ ✍ എല്ലായിടത്തുമെന്നപോലെകുന്നംകുളത്തുംഒരു വേശ്യയുണ്ടായിരുന്നു പുസ്തകങ്ങളെന്നാൽജീവനായവൾവായനയെന്നാൽഹരമായവൾ കുമ്മായമടർന്നുവീണലോഡ്ജുമുറികളിലെഅരണ്ടവെളിച്ചത്തിൽഒളിച്ചും പതുങ്ങിയും വരുന്നആൺകോലങ്ങൾകാമത്തിന്റെ ദാഹംതീർക്കുമ്പോൾപുസ്തകങ്ങൾ ഉറക്കെയുറക്കെവായിച്ചു രസിക്കുന്നവൾ.‘നീയെന്നെയൊന്നു ശ്രദ്ധിക്കെ’ന്ന്ആർത്തിമൂത്തവർ പറയുമ്പോൾപുച്ഛത്തോടെഅട്ടഹസിക്കുന്നവൾപറ്റില്ലെങ്കിൽ കടന്നുപൊയ്ക്കൊള്ളാൻ ആക്രോശിക്കുന്നവൾ അവൾക്കുറപ്പായിരുന്നുപകലുണ്ടെങ്കിൽരാത്രിയുണ്ടാകുമെന്ന്മാന്യന്മാർ മുഖപടമഴിക്കുമെന്ന് .മാംസം തേടികഴുകന്മാർ വരുമെന്ന്… നീയെന്തിന്പുസ്തകങ്ങളെ ഇത്രമേൽസ്നേഹിക്കുന്നതെന്ന്ഒരാളുമവളോട് ചോദിച്ചില്ല പഠിക്കാൻ മിടുക്കിയായിരുന്നവളെസ്കൂളിലേക്ക് പോകുമ്പോൾപ്രണയം നടിച്ച്തട്ടിയെടുത്ത്…

വിജയം…

രചന : ഷിന്ജി കണ്ണൂർ ✍ എന്താണീ വിജയം..?വിജയമെന്നത്ഭാഗ്യമാവുന്നു………..അതെങ്ങിനെ ഭാഗ്യമാവുന്നു..?നിങ്ങളോരോരുത്തരിലൂടെയും,എന്നിലൂടെയുംകൈവരുന്ന ഒന്നാകുന്നു………..അതെങ്ങിനെ സാധിക്കുന്നു..?ഗിവ് & ടേക്ക് എന്നആംഗ്രെസി പദത്തിനർത്ഥമായികൊടുക്കൽ വാങ്ങലെന്നപച്ച മലയാളത്തിലൂടെ വരുന്നൂ…എന്താണീ പച്ച മലയാളം..?പച്ച മലയാളമെന്നത്,കേരളത്തിലാവുമ്പോൾആ..ഒരു സംസ്ക്കാരത്തിലൂടെഅനേകം സുഹൃത്തുക്കളുമായിസംവദിക്കേണ്ടി വരുന്നതെ……!അങ്ങനെ വരുന്ന സമയത്ത്…..ആ…സംസാര വിശേഷ പ്രകടനങ്ങൾസത്യം തന്നെയാണോഎന്നറിയണ്ടേ…….???എങ്കിലീയെനിക്കുറപ്പുണ്ട് 🙏🙏🙏എന്റേയീ സൗഹൃദ…

കണക്കു പഠിപ്പിച്ചവർ

രചന : ഗീത.എം.എസ് ✍ തന്നതിന്റെയും തിന്നതിന്റെയുംകണക്കുപറഞ്ഞവരോടുംകണക്കുനോക്കി തന്നവരോടുംകണക്കില്ലാതെ തിന്നവരോടുംകണക്കുകൂട്ടി വെച്ചവരോടുംകണക്കില്ലാതെ കൂട്ടിവെച്ചവരോടുംകണക്കുപറഞ്ഞവരോടുംകണക്കു ചോദിച്ചവരോടുംകണക്കുചോദിച്ചു വാങ്ങിയവരോടുംചോദിച്ചപ്പോൾ കണക്കിനു പറഞ്ഞവരോടുംകണക്കുതെറ്റാത്ത നന്ദിയുണ്ട്, കണക്കുപഠിപ്പിച്ചതിന്.കണക്കും, കണക്കുകൂട്ടലും തീരെ വശമില്ലാത്തജീവശാത്രവും, മനശ്ശാസ്ത്രവും മാത്രം പഠിച്ചകണക്കില്ലാതെ, മനുഷ്യരെ സ്നേഹിച്ചൊരെന്നെജീവനുള്ളവരുടെ മനശ്ശാസ്ത്രം കണക്കുകൂട്ടാനറിയാത്തവർഎന്റെ കണക്കിലെ വലതുവശത്തെ പൂജ്യത്തെഇടതുവശത്താക്കി, എല്ലാം…

കാർത്തികപ്പൊൻദീപം

രചന : സാബു കൃഷ്ണൻ ✍ ഇന്നെന്റെ മുറ്റത്തു നിനക്കായ്പൊങ്കാലയർപ്പിച്ചു ഗൃഹ ലക്ഷ്മിഅനുഗ്രഹ വർഷം ചൊരിയുവാൻദേവീ, നിന്നെ മനസ്സാ സ്മരിച്ചു. ഒരായിരം ദീപം കത്തി ജ്വലിച്ചുകാർത്തിക നക്ഷത്ര മൂവന്തിയിൽഉത്സവ പ്രകർഷ രാവുകളിൽഗായത്രീ മന്ത്ര മുഖരിതങ്ങൾഭക്തി ചോദനാ പൊങ്കാലയിട്ടുസൂര്യ പ്രഭാ പൂര മണ്കലങ്ങൾ.…

രാഗഹാരം (വടക്കൻപാട്ടു ശൈലി)

രചന : ശ്രീകുമാർ എം പി✍ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത പൂക്കൾ…

എന്റെ ഗ്രാമം

രചന : പി എം വി ✍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുംകുന്നും മലയും മരങ്ങളുമായ്,പച്ചത്തഴപ്പിന്റെ ചുറ്റുമതിലുള്ളസുന്ദരി ഗ്രാമം ‘കറ്റെട്ടിക്കര’!(പൊന്മണിക്കറ്റകൾ കെട്ടും കരയെന്നോ,കൊറ്റികൾ കൂട്ടമായെത്തുന്നതോ,കൊട്ടിയൂരപ്പന്റെ ക്ഷേത്രസാന്നിദ്ധ്യമോ,കാട്ടിക്കറുപ്പാ൪ന്ന കാടുള്ളതോ?എങ്ങനെ വന്നു സ്ഥലനാമമെന്നതി-നില്ലൊരു നിശ്ചയം പൂ൪വിക൪ക്കും.ഗോത്രസംസ്കാരത്തിൻ തൊട്ടിലിൽ കാലത്തിൻധാത്രിമാ൪ പോറ്റി, വള൪ന്നതാവാംകാടിന്റെ നാഡിയിൽ പിന്നീടു…

മഴനാരുകൾ

രചന : സതി സതീഷ് ✍ ജനൽച്ചില്ലകളിൽചിത്രങ്ങൾ നെയ്ത്ക്ഷണിക്കാത്തഅതിഥിയായെത്തിയ മഴത്തുള്ളികുഞ്ഞുങ്ങൾകിന്നാരം ചൊല്ലിയപ്പോൾഅകന്നുപോയഉറക്കത്തിന്റെമുത്തുച്ചിപ്പിയിൽഒരു രാത്രിമഴയുടെശേഷിയായിഅതിർവരമ്പുകൾഇല്ലാത്ത ഭാവനകളുടെ ഉത്തേജിപ്പിക്കുന്നസർഗ്ഗാത്മകതഎന്നിലെ പ്രണയത്തഉണർത്തുന്നു….എന്റെ നോട്ടങ്ങൾഅറിയാതെ നിന്നിലേക്ക്‌പടരുന്നത് അറിഞ്ഞിരുന്നില്ലേ …എത്ര കരുതലോടെ ആണ്നീയെന്റെ പ്രണയത്തെനിന്നിലേക്ക്‌ മാത്രമായ്ഒതുക്കിവച്ചത്….നീ എന്നിൽ അർപ്പിച്ചസ്നേഹത്തിന്റെവിശ്വാസത്തിന്റെതിരികൾ മനസ്സിന്റെതാളുകളിൽതെളിഞ്ഞുനിൽക്കുന്നു…നിന്റെ പ്രണയത്തിന്റെമുന്നിൽ ഞാൻതോറ്റുപോവുന്നതും അതിനാലായിരിക്കാം…

നിന്നെ ഞാൻ,

രചന : വത്സലജിനിൽ (പ്രണയദിനത്തിന് )✍️ ഇനിയെത്ര വരികളിൽ പ്രണയമേ,, നിന്നെ ഞാൻ,,കാണാക്കിനാവായിക്കുറിച്ചു വയ്ക്കും…ഇനിയെത്ര ജന്മങ്ങൾ പ്രണയമേ നിന്നെ ഞാൻജീവന്റെ ജീവനായി തഴുകിനിൽക്കും…ഇനിയെത്ര മോഹങ്ങൾ പ്രണയമേ നിന്നെ ഞാൻമയിൽപ്പീലിതുണ്ടായൊളിച്ചു വയ്ക്കും….ഇനിയെത്ര ദാഹങ്ങൾ പ്രണയമേ നിന്നെ ഞാൻമഞ്ചാടിമണികളായി കോർത്തു വയ്ക്കും….ഇനിയെത്ര കാലങ്ങൾ പ്രണയമേ,…

കുംഭമെത്തുമ്പോൾ (വഞ്ചിപ്പാട്ട്)

രചന : ശ്രീകുമാർ എം പി ✍ കുംഭമാസം കുമ്പനിറയെ വമ്പുള്ളവെയിലുമായ്അൻപില്ലാതെയെത്തീടുന്ന സമയമായിഇമ്പമോടെ നോക്കിനിന്നാൽ തമ്പുരാനെപൊള്ളീടുന്നവമ്പൻ വെയിൽനാളം വന്നു തലയിൽ വീഴും !ദേവദേവൻ മഹാദേവൻതന്റെ മഹാ-ശിവരാത്രിതേജസ്സോടെ വരുന്നുവീ കുംഭമാസത്തിൽകുംഭത്തിൽ കൊടിയേറി ശ്രീകുരുംബഭഗവതിയ്ക്കുഒരു മാസമുത്സവത്തിൻ കാലമല്ലയൊകൊടുംവാളു കൈയ്യിലേന്തി മക്കളെത്തികാവുതീണ്ടികൊടുങ്ങല്ലൂരിലമ്മയെ വണങ്ങി നില്ക്കുംകുംഭമല്ലൊ തണ്ണീരെത്ര…

ഗാനം-21*🪘

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍ താതനെവാഴ്ത്തും നൂതനഗാനമെഴുതീടാൻഓമനമയിലേ! പീലിയൊരെണ്ണം നല്കാമോആ മനകാന്തി നിറയും ഗാനം പാടീടാൻഓമനക്കണ്ണാ! ഓടക്കുഴലാൽ നീ വരുമോ(താതനെ) ആത്മജചിത്തിൽ ആ മുഖച്ചിത്രം വരഞ്ഞീടാൻവാർമഴവില്ലേ! നീ നിറമേഴും നല്കാമോനേർവഴികാട്ടും ആ മണിദീപമണയാതെകാർമുകിൽവർണ്ണാ! വരമൊരെണ്ണം തന്നീടൂ(താതനെ) ആ മിഴിതന്നിൽ…