ഭൂമി പുത്രി
രചന : ശ്രീകുമാർ എം പി* ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വുപോൽ വിടർന്നു നീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.കനത്ത ദു:ഖങ്ങൾഘനീഭവിച്ചു…