സത്യം
രചന : ഷാജു. കെ. കടമേരി കനല് കത്തുന്നജീവിതപെരുവഴിയിൽസത്യത്തെ നെഞ്ചോടടുക്കിപ്പിടിക്കുന്നത്കൊണ്ടത്രയുംകൊത്തിപ്പറിക്കലുകൾക്ക്നടുവിലൂടൊറ്റയ്ക്ക് നടക്കേണ്ടിവന്നിട്ടുണ്ട്. ഏത് കുരുക്ഷേത്രത്തിന് നടുവിലുംആയിരം സൂര്യചന്ദ്ര പ്രഭയിൽവെട്ടിതിളങ്ങികുടിലബുദ്ധികൾക്കെതിരെതീക്കൊടുങ്കാറ്റായ് പടർന്ന്കത്തിക്കയറും സത്യം. ചതിക്കെണികൾക്ക്മുകളിലൂടെയുയർന്ന് പൊങ്ങിനിങ്ങൾക്കെന്നെ തൊടാനാവില്ലഎന്നടിവരയിട്ട് നന്മയുടെകൊടി പറപ്പിക്കും. ചിതൽവഴികളിൽ ഒറ്റയ്ക്ക് നിന്ന്വിയർക്കുമ്പോഴൊക്കെയുംഇടനെഞ്ചിൽ കത്തിയമരാതെനിന്ന വാക്കാണ് സത്യം.മുന്നിലേക്ക് കൈപിടിച്ചു നടത്തിയപൊൻവെട്ടം. പത്മവ്യൂഹവും…