ഞാനൊന്നുറങ്ങിയെഴുനേറ്റിടട്ടെ…. Binu R
പ്രപഞ്ചമേ,നിന്നിലോരണുവായി ഞാൻപുനർജനിച്ചിരിക്കുന്നു…ആത്മാർത്ഥത നഷ്ടപ്പെടാതെയെങ്കിലുംആത്മാവുനഷ്ടപ്പെടാതെയെങ്കിലുംകലിയുഗത്തിലെ ക്രൂരതക്കിടയിലൊരുഋഷിവര്യനായി വളർന്നീടട്ടെ..പിന്നെ,ഞാൻ നിന്റെനാശങ്ങളൊരുക്കുന്ന ക്രൂരതയിൽസ്വയം നാശമറിയാത്ത മനുഷ്യനിൽനിറഞ്ഞ ആയുധങ്ങളുടെതടവറയിൽനിന്നുംഎന്നേക്കുമായി രക്ഷിച്ചീടാംകാരുണ്യമില്ലാത്ത മനസ്സിനെകാരുണ്യവാനാക്കീടാംദീർഘായുസൊത്തു നിന്നെചവിട്ടിമെതിക്കുന്നവന്അല്പയൂസ്സുനൽകീടാം….,ഞാനൊന്നുറങ്ങിയെഴുന്നേറ്റിടട്ടെ.പിന്നെ,ധർമ്മവും നീതിയും ന്യായവുംമറന്ന് യുദ്ധത്തെ ധ്യാനിച്ചിരിക്കുംമനുഷ്യന്ബോധവും സൽക്കർമവീര്യവുംനൽകീടാം…..പ്രപഞ്ചമേ,ഭയാധിക്ക്യം കൊണ്ട് കണ്ണുമടച്ചുതുള്ളിവിറക്കും നിനക്ക് ഞാൻസന്തോഷവും ആത്മവീര്യവുംപകർന്നീടാം, എന്നേക്കുമായികണ്ണടക്കാനൊരുങ്ങുംസ്വസ്ഥിതിമൂർത്തിയാംഅനന്തനോടു നീ ഒരല്പനേരവും കൂടിക്ഷമിക്കുവാൻ യാചിക്കൂഞാനൊന്നുറങ്ങിയെഴുന്നേറ്റിടട്ടെ…..ഈ കറുത്തിരുണ്ടമേഘപാളിക്കിടയിലൂടെഒളിഞ്ഞുനോക്കുംതാരങ്ങളെ നോക്കിഞാനീതിണ്ണയിലൊന്നുകിടന്നീടട്ടെ,…