Category: സിനിമ

റസ്റ്റോറൻ്റിൽ

രചന : വൈഗ ക്രിസ്റ്റി✍ നമ്മൾ ഒരു റസ്റ്റോറൻ്റിൽഒരു മേശയ്ക്കിരുപുറമിരിക്കുന്നു .ഞാൻഒരു കാപ്പി പറയുംനീയൊരു ചായ പറയുമെന്നെനിക്കറിയാം,എനിക്കറിയാമെന്ന് നിനക്കുംഞാനെന്തു കൊണ്ടാണ്പച്ചക്കറി വിലയെക്കുറിച്ച്വിലപിക്കാത്തതെന്ന് നീയത്ഭുതപ്പെടത്തില്ലഅതിന് ബദലായിനീ ഇസ്രയേലിലെ നരഹത്യയെക്കുറിച്ച്വേവലാതിപ്പെടാനിരിക്കുകയാണെന്ന്എനിക്കറിയാംഎനിക്കറിയാമെന്ന് നിനക്കുംഎൻ്റെ കാപ്പിയുംനിൻ്റെ ചായയും തീരുമ്പോൾ ,നീയൊരു കാപ്പിയ്ക്കുംഞാനൊരു മുന്തിരി ജ്യൂസിനുംഓർഡർ കൊടുക്കുമെന്ന്നമ്മൾ,പരസ്പരം കണ്ണിൽ…

സർഗ്ഗകേളി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശോകമൂകമാം ചിത്തവുമായിതാ,ലോകതത്ത്വം തിരയുകയാണുഞാൻഊഴിതന്നതിർ ഭേദിച്ചനന്തമാ-മാഴിയും കടന്നാകാശവുംകട-ന്നെന്നുമെന്നുമെൻ ചിന്തകളങ്ങനെ,വെന്നുവെന്നുയർന്നീടാൻ ശ്രമിക്കവേ,ഒന്നുചോദിക്കയാണുഞാ,നീവിശ്വ-മെന്നൊരത്ഭുത തേജപുഞ്‌ജത്തൊടായ്എന്തിനായിപ്രതിഭാസമിങ്ങനെ;സന്തതം തുടരുന്നൂ,നിരർഥകം?നൻമതൻ തൂവെളിച്ചം പരത്തിഞാ-നുൻമുഖം നടകൊള്ളുന്നിതന്വഹംഹാ! നിയതിതൻ ഭാവപരിണാമ-മീ,നമുക്കൊട്ടറിയുവാനാകുമോ?പീലി നീർത്തിയാടുന്നൂ,മയിലുകൾ!ചേലിയന്നു പാടുന്നൂ കുയിലുകൾ!ആ വനമുല്ലതൻ നറുപൂക്കളിൽ,തൂവമൃതേത്തു തേടുന്നുവണ്ടുകൾ!പുഞ്ചനെൽപ്പാടം തന്നിലൂടങ്ങനെ,കൊഞ്ചിക്കൊഞ്ചിപ്പറക്കുന്നു തത്തകൾ!പാലൊളി തൂകിയംബര വീഥിയിൽ,താലവുമായി നിൽക്കുന്നു ചന്ദ്രിക!പാവന…

നടനം

രചന : ഷിബു കണിച്ചുകുളങ്ങര ✍ കണിക്കൊന്ന പൂത്തുലഞ്ഞമലർവാടിതൻ അങ്കണത്തിൽമാധവം പ്രേമോദാരകമായ് ,വിഷുസംക്രമപ്പക്ഷികലമ്പിപ്പറന്നിറങ്ങികർണികാരച്ചോട്ടിലാമോദം.തുള്ളിക്കളിക്കുമാശലഭങ്ങളായിരം കാദംബരിക്കുചുറ്റുമാലോലനൃത്തമാടി.ചിന്നിച്ചിതറിയ കാർമേഘപടലങ്ങൾവെമ്പുന്നിതൊന്നിച്ചുകൂടുവാനെന്തിനോ,മിന്നിത്തെളിഞ്ഞിത്രനേരത്തെയെത്തിയെൻ കാന്തൻചന്തത്തിലൊത്തിരി കൂട്ടരുമായ്വല്ലാത്ത പ്രൗഢിയിലൊത്തിരിഗാനങ്ങൾ മുരളികയിൽഅമ്പമ്പോ നാദവിസ്മയമായ്.കണ്ടിട്ടും കാണാതെ നില്ക്കുന്നഗോപികമാർ കള്ളപ്പരിഭവം പിന്നെശൃംഗാരനടനവും വഴിയായ്,ആഢ്യത്തിലേറ്റം കണ്ണൻ്റ ചാരത്ത്മാനസലോലയായ് കൂടുന്നു ഞാനും,വൃന്ദാവനത്തിലന്നോളമിന്നോളംതൃപ്പാദസേവയുമായടിയനുമുണ്ടാകും.

ചിറകുള്ള സ്വപ്നങ്ങൾ

രചന : മംഗളൻ എസ്✍ പ്രേമത്തിൽ കുങ്കുമം വാരി ദിവാകരൻപടിഞ്ഞാറ്റേപ്പെണ്ണിന്റെ മാറിൽ ചാർത്തിയോ!മാറിൻ വിയർപ്പോടലിഞ്ഞൊരാകുങ്കുമംസാഗര സന്ധ്യയ്ക്കു കാശ്മീരം ചാർത്തിയോ! രാവേറെയായി രാപ്പക്ഷികൾ മയങ്ങിനിശാസ്വപ്ന ലോകത്തേക്കവൾ മടങ്ങി!ജാലകവാതിൽ തുറന്നു വന്നു തെന്നൽപ്രണയത്തിൻ മൃദുമന്ത്രം കാതിൽ മൂളി! നിദ്രയിൽ നിന്നുമുണർന്നെഴുന്നേറ്റവൾകാറ്റുതുറന്നിട്ടൊരാ വാതിൽക്കലെത്തിമെല്ലെ മിഴിക്കോണിലൂടെ നോക്കി…

ദൈവങ്ങളുടെ ഇടയിലുംപിമ്പുകളും ഗുണ്ടകളുംവർഗ്ഗീയവാദികളും ഒട്ടും കുറവല്ല.

രചന : അശോകൻ പുത്തൂർ ✍ ദൈവത്തിന്റെആണ്ടുപെരുനാളിന്പുണ്യദർശനത്തിന് എത്തിയതായിരുന്നുഅച്ഛനും അമ്മയും കുട്ടിയുംസംശയങ്ങളുടെ നിവൃത്തികേടിൽകുട്ടി ദൈവത്തോട് ചോദിച്ചുഇത്രകണ്ട് ദൈവങ്ങളുണ്ടായിട്ടുംഭൂമിയിൽ ഇത്രമേൽയുദ്ധവും പട്ടിണിയുംആരുടെ സന്തോഷത്തിനാണ്………എന്തിനാണ്അമ്പലങ്ങളും പള്ളികളുംഇത്ര ഉയരത്തിൽ പണിയുന്നത്…….ദൈവം പറഞ്ഞുദൈവങ്ങളുടെ പേരുചൊല്ലിവെട്ടിമരിച്ച് യുദ്ധംചെയ്ത്മനുഷ്യരക്തം പ്രളയമാകും കാലംദൈവങ്ങൾക്ക്കാഴ്ചകണ്ടു രസിക്കാൻമനുഷ്യൻ പണിയുന്ന മേലാപ്പാണിതെല്ലാംദൈവംഇങ്ങനെ പറഞ്ഞ ദിവസമാണ്ഭൂമിയിലെഉമ്മിണിക്കണ്ടം ഗ്രാമത്തിലെഅമ്പലങ്ങളും…

പാടാത്ത സങ്കീർത്തനം.

രചന : ബിനു. ആർ✍ പാടൂ നിലാവേ,ഒരു മൗനരാഗസങ്കീർത്തനംഇരുൾവീഴാൻ തുടങ്ങുമീഏകാന്തതയിലിരുന്നൊരുകിളിപാടി, കളമൊഴി പാടി,പാടൂ നിലാവേ ഒരുമൗനരാഗസങ്കീർത്തനം !ഉണരുവാൻ വെമ്പുമാനാളെയുടെകനവിലുംഉറങ്ങിക്കിടക്കുമീഇന്നലെയുടെ മൂകതയിലുംഏറ്റുപാടുകഒരു മൗനരാഗസങ്കീർത്തനം !പിറക്കുവാനേറെനാഴികയുണ്ടെങ്കിലും മൂളുകപ്രഭാതഭേരിതൻ നിസ്വനംമൂളുക രാവേ, ഒരു ഉണർവിന്റെസംഗീതം പാടുക,.പാടുവാനേറെയുണ്ടെങ്കിലുംമൗനത്തിൻ വിഴുപ്പുകളഴിക്കുക,ദൂരെയേതോ മർമ്മരത്തിൻചിറകുകളുയരുന്നൂ,ശ്രീരാഗം തേടിയീ ശാന്തതയെപ്രശാന്തയാക്കീടുക,മൗനത്തിൻ പാശമഴിച്ചുവിടുക,നിർവൃതിതന്നുയരത്തിൽ ചെന്നുടനെതാഴേക്കുപതിക്കുവാനായ് മാത്രംനീയുഴറീടുക…

ഭ്രാന്തൻ

രചന : സുരേഷ് രാജ്✍ ഒരുനേരവുമില്ലാതെപുലമ്പുന്നൊരുവൻതെരുവിന്റെ ഓരങ്ങളിൽകാണുന്നു നിത്യവും. പലരും പറയുന്നുഅവനൊരു ഭ്രാന്തൻഅതു കേട്ടവരൊക്കെചിരിക്കുന്നു ഹാസ്യമായി. മുഷിവുള്ള പിഞ്ചിയചേലയും ചുറ്റിയഅവനുണ്ട് മാനവുമെന്നറിയുന്ന ഭ്രാന്തൻ. മിഴിയുണ്ടു കണ്ണീനീർഇല്ലാത്ത ഭ്രാന്തൻമഴകൊണ്ട് ദേഹമോവെളുക്കാത്ത ഭ്രാന്തൻ. ആരാന്റെ ഉച്ഛിഷ്ടംതിന്നുന്ന ഭ്രാന്തൻമൂളും കൊതുകിനെഭയമില്ലാ ഭ്രാന്തൻ. നാലാളു കണ്ടാൽഗമയതു കാട്ടാ…

കാതരയായ്

രചന : ഷിബു കണിച്ചുകുളങ്ങര.✍ ഉദ്യാനമാകെ പരിമളശോഭിതംഅവൾതൻ വദനത്തിളക്കവുംകാർകൂന്തലഴകുമാലസ്യമേറ്റംകണ്ടു ഞാനാകെവിഷണ്ണനായ് നന്നായ് ഞൊറിഞ്ഞുടുത്തവേഷ്ടിയിലന്നവളേകയായ്കാമുകഹൃദയങ്ങൾ കീഴടക്കിമന്ദമായ് മാനസലോലമെത്തി. മന്ദാനിലൻ തലോടി പുൽകികാതരയാമവളെനയിച്ചങ്ങനെമന്ത്രമധുരതേൻമയചരടിനാൽബന്ധിച്ചുപുൽകി ഹൃത്തിലായ്. പലതരം മായികസ്വപ്നങ്ങൾചേർത്തുള്ള വീഥിയിലപ്പോൾഗന്ധർവ്വകിന്നര ചടുലതയിൽതേരാളിയാവാൻ കൊതിച്ചൂ. വന്നിട്ടും നിന്നിട്ടും മറക്കുവതില്ലഎന്നാത്മസുകൃതമാതരുണിയെനന്നായ് മനസ്സിൽ പ്രതിഷ്ഠിച്ചുഎന്നും ആലോലം പ്രേമമോടെ.

വിഷാദവിഭ്രമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-ണ്ടമ്മയിന്നെന്തിനേ തേങ്ങുന്നുജൻമ,മനാഥമായ് മാറീട്ടോ,മുന്നി-ലുൺമതൻ നെയ്ത്തിരി കെട്ടിട്ടോ?തൻമകൻ താന്തോന്നിയായിട്ടോ,മകൾതൻ പിടിവിട്ടങ്ങു പോയിട്ടോ?എന്തിനാണെന്തിനാണമ്മിഴി രണ്ടിലുംകണ്ണീർ പൊഴിച്ചമ്മ തേങ്ങുന്നു !കെട്ടിയോൻ യാത്ര പറഞ്ഞിട്ടാണ്ടുക-ളൊത്തിരിയായെന്നുകേൾപ്പൂ ഞാൻഎത്ര ഭയാനകമൊന്നോർത്തീടുകി-ലത്രയീ വാഴ്‌വിൻ ദുരന്തങ്ങൾ !ആർക്കേയാവുന്നതിനെ മറികട-ന്നൂക്കോടൊട്ടു ചരിച്ചീടാൻ ?ആർക്കേയാവുന്നതിനെ മറികട-ന്നാർദ്രതയോടൊട്ടുപാടീടാൻഇന്നീക്കാണുന്നതേതു നിമിഷവു-മൊന്നായ് താണങ്ങടിഞ്ഞീടാംഎന്നാലും…

ഒരു നിരപരാധിയുടെ ആത്മസംഘർഷങ്ങൾ

രചന : ലത അനിൽ ✍ ഇനിയാരെ ബോദ്ധ്യപ്പെടുത്തുവാൻ?ഇനിയാർക്കു ഹർഷം പകരാൻ?വിചാരണ കഴിഞ്ഞു വാസരപ്പടിയിറങ്ങുന്നു സൂര്യൻ.കരഞ്ഞുതീരാവാനം മേലെവിളറിവീഴും വെയിൽ താഴെ.അബ്ദങ്ങളെത്ര പോയ്മറഞ്ഞു.ശുഷ്ക്കിച്ചൊരു രൂപമായയാൾ മാറി.ചെയ്യാത്തെറ്റിനു കോടതിയേറിദേഹവും ദേഹിയും തളർന്നു.“കണ്ണു കെട്ടിയ നീതിദേവതേ‘പിശാച്’ എന്നലറിവിളിച്ച ജനതയെ തിരുത്താനിനിയാകുമോ?അച്ഛനല്ലിയാൾ, ലജ്ജിക്കുന്നുവെന്നോതി അകന്ന മക്കളെതിരിച്ചേൽപ്പിക്കാനാവുമോ?വിശ്വാസനെടുവീർപ്പോടെ ഒപ്പം…