ചെമ്പകം.
രചന : ബിനു. ആർ.✍ എന്റെ വീടിന്റെ തെക്കേത്തൊടിയിൽപൂത്തുനിന്നൊരു ചെമ്പകംപണ്ടു മുത്തശ്ശി നട്ടുവളർത്തിയത്വെളുത്തനിറത്തിലുംശോഭമായ് നവഗന്ധമൂർന്നതായ്മനോഹരങ്ങളായ്.ഞാനതിൻചുവട്ടിലെന്നും ചെന്നുനിന്നുകിന്നാരംപറയാറുണ്ടെങ്കിലുംഒരിക്കലുമെൻ മനസ്സിൻ നിനവൂറുന്നതാംഒരുപുഷ്പവും വിരിഞ്ഞിലൊരിക്കലും…ചിലപ്പോൾ,വിരിയുന്നതെല്ലാംമുഖം കോടിയതായ് കൊഞ്ഞനംകുത്തുന്നതുപോൽ,ചിലപ്പോൾ,പുഴുവരിച്ചതായ്ചിതൽതിന്നതുപോൽ,ചിലപ്പോൾ വിരിയുന്നതിൻ മുന്പേകൊഴിഞ്ഞുവീണിടും എന്നുമെനിക്കുനിരാശമാത്രം ബാക്കിയാക്കി…ഒരുദിനം ചെന്നതിനുചോട്ടിൽ നിൽക്കവേകണ്ടൂ താഴത്തുള്ളൊരുകൊമ്പിൽവിരിഞ്ഞുനിൽപ്പുണ്ടതിമോഹനാമാമോരുചെമ്പകത്തിൻമലർവെളുവെളുക്കെയുള്ളൊരു ചിരിപോൽഏറെ സുഗന്ധമേറീടുമൊന്ന്എല്ലാം തികഞ്ഞത്.അതു കണ്ടുഞാനേറെ സന്തോഷചിത്തനായ് പ്രിയരോടുമൊഴിഞ്ഞുചെമ്പകമിനിവെട്ടിക്കളയുകവേണ്ടാ,അതിലും…