മുഖമൊഴി
രചന : യൂസഫ് ഇരിങ്ങൽ✍ പൊള്ളുന്ന മണൽ കാട്ടിലായതിനാൽഇലകൾ പൊഴിഞ്ഞ്കരിഞ്ഞുണങ്ങിയപോലെതോന്നുന്നുണ്ടാവുംതോരാ മഴയുടെമോഹ മലകൾ തലയിലേറ്റിഓടി നടക്കുന്നതിനാൽഉള്ളം കുളിരാൻതളിരണിഞ്ഞുണരാൻഒരു ചാറ്റൽ മഴ നേരംമതിയാകുംഒരിക്കലും ചിരിക്കാത്തതെന്തെന്ന്തോന്നിയേക്കാംഉള്ളിലൊരു നെരിപ്പോട്എരിഞ്ഞു കത്തുന്നതിനാലാണ്എന്തെങ്കിലും മിണ്ടിപ്പറഞ്ഞ്പറത്ത് തട്ടിയൊന്ന്സമാശ്വസിപ്പിച്ചാൽ മതിയാകുംവാക്കുകൾ മുറിഞ്ഞു മുറിഞ്ഞുപോകുന്നപോലെ തോന്നിയേക്കാംഉള്ളിൽ ഓർമ്മകളുടെനിലയ്ക്കാത്ത തിരയിളക്കംഅലയടിക്കുന്നത് കൊണ്ടാണ്ഒരിറ്റു സ്വപ്നത്തിന്റെതേൻ തുള്ളി…