ബന്ധങ്ങൾ
രചന : എസ് കെ കൊപ്രാപുര✍ ഋതുക്കൾ വഴിമാറിയെങ്ങോ…ബന്ധങ്ങൾ വിട്ടകന്നെവിടെയോ..കാലങ്ങൾക്കിതെന്തു പറ്റി..മാനവർക്കിതെന്തു പറ്റി..ദുഖിതനാമീ ദേഹം കേഴുന്നുഇനിയൊരു നന്മയുണ്ടോ… ഭൂവിൽ..വിടരും മലരിന്നു സൗരഭ്യമുണ്ടോ..അന്യോന്യമെറിയുന്നു പൊയ്വാക്കുകൾനെഞ്ചിലേറ്റുന്നു വെറുപ്പിന്റെ കോടാലിദൃഷ്ടികൾക്കറക്കവാളിൻ മൂർച്ചമുറിച്ചു മാറ്റുന്ന ബന്ധങ്ങളെവലിച്ചെറിയുന്നു മാലിന്യം പോലെ…ഇന്നീ കാലത്തിനെന്തു പറ്റി..ഇന്നീ നമ്മൾക്കുമെന്തുപറ്റി…നന്മയാം തെളിനീരിൽ നിറയുന്നു തിന്മകൾവിഷമയമായി…