ഈശരന്റെ ഇഞ്ചൻതറ
റഫീഖ് ചെറവല്ലൂർ* വറ്റുന്നതിൻ മുമ്പേവറ്റിക്കുന്ന കായലിൻ,വണ്ടുവരമ്പിലുണ്ടൊരുവമ്പനാമിഞ്ചൻതറ !പനങ്കുറ്റിയുമോലയും,പിണഞ്ഞു കിടന്നിട്ട്മണ്ണും മനവുമായ്…പിറന്നൊരിഞ്ചൻതറ !ചെറു ചാറ്റൽ മഴയിലുംകുളിരുന്ന കാറ്റിലുംപെട്ടിമ്പറ മുരളുന്നപഴഞ്ചനാമൊരിഞ്ചൻതറ.പെട്ടിമ്പറ മോന്തയിൽമൂട്ടിയ വലയിലായ്,മീൻ മുട്ടി നിറയുന്നപെരുന്തോട്ടിലെയിഞ്ചൻതറ.കല്ലുത്തിയും കോലാനുംപരൽമീനും, പൂട്ടയുംകൊട്ട നിറയുന്ന കുണ്ടാച്ചിക്കൂട്ടവുംചിക്കിത്തിരയുന്നൊരീശരൻ കേശവൻ!പെരുമീശ പിരിക്കുന്നാ…പെരുവിരലിപ്പൊഴുംപേടിയുടെ പെരുമീനായ്,കാവലുള്ളൊരിഞ്ചൻതറ.വാറ്റു മോന്തുന്നവർഅന്തിക്കു കൂട്ടുമായ്,തല പെരുത്തിരുന്നൊരുഇരുളാണ്ടൊരിഞ്ചൻതറ.