ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

രണ്ടു വൃക്ഷങ്ങൾ.

പള്ളിയിൽ മണികണ്ഠൻ* ദു:ഖങ്ങളും മോഹങ്ങളു‐മിടനെഞ്ചിൽ പകുത്തുകെട്ടിപഥികൻ ഞാനൊരു പ്രദോഷകാല‐ത്തൂഷരഭൂമിയിലൂടെ ചരിക്കവേ….മമമോഹവിത്തുകൾകൈവിട്ടു ഞാനാ‐തമസ്സിലും ജ്വലിക്കുമൂഷരഭൂമിയിൽ.തളിർക്കും ബാല്യംപുഴുകാർന്നയിതളുപോൽ,ജ്വലിക്കും കൗമാരംനരപടർന്നളകങ്ങൾപോൽ,വിധിച്ചൊരീ ജീവിതഭാരവുംപേറി‐യിനിയെത്രനാൾ,ഇനിയെന്തെൻ ദിനങ്ങൾനിനച്ചുഞാൻ നിൽക്കവേ……ത്യജിച്ചു ഞാനാ‐വന്ധ്യയാം ഭൂമിയിൽ‐ശേഷിച്ച‐ദുരിതജീവിത ദു:ഖത്തിൻ വിത്തുകൾ.മൃത്യുവിന്നിരുളാർന്ന‐കരാളഹസ്തങ്ങൾ‐മുന്നിലെ‐ഗർത്തത്തിൻ മുനമ്പിൽനിന്നെന്നെചാരേക്കു ക്ഷണിക്കുന്നു.“മടിച്ചുനിൽക്കുന്നുവോ മർത്യാ നിനക്കീ‐ജീവിതവാടിയിലശാന്തിയേ പൂവിടൂ.”‘ചിരിച്ചു’ ഗർത്തത്തിൻമുനമ്പിൽ നിന്നൊരാകറുത്ത ജന്മത്തിൻ ജൽപ്പനങ്ങൾമിഴിച്ചുകേട്ടുഞാനടുത്തുചെന്നുടൻപുണർന്നിടാൻ മനംതുടിച്ചുതുള്ളവേകഴിഞ്ഞുപോയൊരെൻകറുത്തനാളുകൾസ്മരിച്ചു വീണ്ടും…

സ്വപ്നത്തിലെ ചുംബനം .

ജോർജ് കക്കാട്ട്* ഒരു ചുംബനം എന്നിൽ ജീവൻ വച്ചുഎന്റെ ആഴത്തിലുള്ള വേദനയെ തൃപ്തിപ്പെടുത്തി.വരൂ, ഇരുട്ട്! സുഖമായി ഉറങ്ങാൻ,ആ പുതിയ ആനന്ദങ്ങൾ എന്റെ ചുണ്ടുകൾ വലിക്കുന്നു.അത്തരമൊരു ജീവിതം സ്വപ്നങ്ങളിൽ മുഴുകിയിരുന്നുഅതിനാൽ ഞാൻ എന്നെന്നേക്കുമായിസ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ ജീവിക്കുന്നുമറ്റെല്ലാ സന്തോഷങ്ങളുടെയും മഹത്വത്തെ നിന്ദിക്കാൻ കഴിയും,കാരണം രാത്രിയിൽ…

കളിത്തോഴി

രചന : ഷൈലകുമാരി* ഉച്ചയുറക്കത്തിലാണ്ട മനസ്സിനെ-ത്തട്ടിയുണർത്തിയെൻ കാവ്യസുന്ദരി,തൂലിക കയ്യിലെടുത്തു ഞാൻ മെല്ലെമൂളിത്തുടങ്ങി കവിതതൻ ശീലുകൾദുഃഖത്തിലത്താണിയായിരുന്നില്ലേ ഞാൻഎന്തിനുമേതിനും കൂടെനിന്നില്ലേ ഞാൻ!എന്നിട്ടുമെന്തേ മറന്നതെന്തെന്നെ നീഗദ്ഗദകണ്ഠയായ് ചോദിച്ചു കാമിനിനെഞ്ചകംപൊള്ളിക്കരയുന്ന പെണ്ണിലും,ഉള്ളിൽവിതുമ്പുന്ന ആണകം തന്നിലും,പ്രണയം തുടിക്കുന്ന മനസ്സിന്റെയുള്ളിലും,പിഞ്ചുകുഞ്ഞിന്റെ പഞ്ചാരച്ചിരിയിലുുംഎന്തേ പതിയുന്നില്ല നിൻ കണ്ണുകൾ?ഒട്ടൊരു സങ്കടത്തോടോതി ഞാൻഎങ്ങും ദുരന്തം,…

മിന്നാമ്മിനുക്കങ്ങൾ!

ഷാജി നായരമ്പലം* ഒരുതുള്ളി നീരൊഴുക്കില്ലാതെയറ്റുപോ-മുറവ കാണാതെ തപിച്ച മണ്ണുംപുഴയായ്പ്പുനർജ്ജനിച്ചുണരുന്നു, പുളിനങ്ങൾപുതുമുളപ്പിൻ പച്ച നീർത്തിടുന്നു.ദലമർമ്മരങ്ങൾ നിലച്ചൊട്ടു നഗ്നമാംശിഖരങ്ങൾ വീണ്ടും തളിർത്തു, വേനൽ-ക്കൊടിയ താപം കൊണ്ടു തല പൊക്കുവാൻ പോന്നകുട നിവർത്തീടും തരുക്കൾ കാൺക.തരളമായ് വീണ്ടും തലോടുന്നിളംകാറ്റു്പിടിതരാതാഞ്ഞൊന്നു വീശിയാലുംഝടിതി കോപം വിട്ടു ശാന്തമായ് ശീതള-ക്കുളിർ…

മഴവിൽക്കാവടി.

മംഗളൻ കുണ്ടറ* കാർമുകിൽ വിണ്ണിന്റെ വിരിമാറി-ലെത്തുവാൻകാവടി പോലൊരു പാലം തീർത്തു!കാലപ്പഴക്കത്താൽ താഴെ-പ്പതിക്കാതെകാലുകൾ വാനിലും ഭൂവിലും നാട്ടി!കരവിരുതാലർക്കൻ മഴമുത്തുകൾചാർത്തികാവടി സപ്ത വർണ്ണത്തിലാഴ്ത്തി!വാനിലാ വർണ്ണങ്ങൾ വിസ്മയംവിതറവേവാനവും ഭൂമിയും പ്രേമത്തിലായ്!വാനമാ സേതു കടന്നെത്തിഭൂമിയെവാരിപ്പുണർന്നു പ്രണയാർദ്രമായ്!അർക്കനോ അതിലേറിയാകാശംപൂകി യീഅത്ഭുത സല്ലാപക്കാഴ്ച കണ്ടു!സുതാംശുവും താരകങ്ങളുംകൊതി പൂണ്ടുസൂത്രത്തിലണയാൻ നിനച്ചിരിക്കേ!സൂര്യന്റെ ഗതി…

ഗണിതപ്പിഴവുകൾ

രചന :- ബിനു. ആർ. ഒന്നാംതരവും രണ്ടാംതരവുംതിരിഞ്ഞുനിന്നു ചിരിക്കുന്നൂ,തിരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരുടെഗണിതപ്പിഴവുകളോർത്ത്..ഏതാണ് നല്ലതെന്നാർക്കുംഗണിക്കപ്പെടാൻപറ്റാത്തോരവസരത്തിൽകാറ്റുംകോളുംകണ്ടനിമിത്തങ്ങളിൽഅതുമിതുംവേണ്ടെന്നുവച്ചുകണ്ടെത്തിയവരെല്ലാമേഗണിതപ്പിഴവുകൾചാലിച്ച തരാതരങ്ങൾ..പുറമെനിന്നുപല്ലിറുമ്മുന്നൂ, തരാതരങ്ങളിൽതിരിച്ചറിയപ്പെടാത്തവർ,വനോളംപുകഴ്ത്തുമെന്നുവിശ്വസിച്ചവർ,അഭിമുഖങ്ങളിൽ ഗീർവാണമടിക്കാമെന്നുസ്വപ്നംകണ്ടവർ, സ്വപ്നകുതുകികൾ…മുഖചിത്രങ്ങളിൽ പുരികക്കൊടികൾ വളക്കാമെന്നു കരുതിയവർ,അഭിനന്ദനപ്രവാഹങ്ങൾ നെഞ്ചി –ലേറ്റാമെന്നു, കനവിൽ, നിനപ്പവർമുഖപുസ്തകത്തിൽ സഹസ്ര –ദളയിഷ്ടങ്ങൾ വരികൾക്കടിയിൽപതിപ്പിക്കാമെന്നു മനക്കോട്ടപണിതവർ,വമ്പർകോനും ഉമ്പർകോനും…

നോവുപൂക്കൾ.

ദിലീപ് സി ജി* നമുക്കിടയിൽവാക്കുകൾ ചിട്ടയായിഅടുക്കിവച്ചൊരു പാലമുണ്ട്,രണ്ടു മനസുകൾഅതിവേഗം സഞ്ചരിച്ചിരുന്നനിഗൂഢമായ സഞ്ചാരപാത,മരുഭൂമികൾ വെട്ടിത്തുറന്ന്നീ എനിക്ക് മഴതന്നതുംവെയിൽ ചീളുകൾപെറുക്കിക്കളഞ്ഞുനിന്നിലേക്ക് മഞ്ഞുപെയ്തതുംഅതിലൂടെയായിരുന്നു,ഒരോ വാക്കുംവസന്തമായതും,വർഷമായതും,മഞ്ഞായതും,കാറ്റായതുംമഴമുകിലായതുംഅതെ വഴിയിലൂടെ തന്നെ,ഇന്ന് എന്നിൽ പൂക്കുന്നഒരോ ഋതുവിലുംനിന്റെ വിരൽപ്പാടുകളുണ്ട്,നിന്റെ മഴമേഘങ്ങളിൽഎന്റെ കവിതയുടെകിനാവിറ്റുന്നുണ്ട്,എന്റെ സ്വപ്നങ്ങളിൽനീ പടർത്തിയവള്ളികളിൽ കാലംതെറ്റിയുംവസന്തം വിടരാറുണ്ട്,നിന്നിലേക്ക്‌ പടരുന്നകിനാവള്ളികളിൽഎന്റെ ചുടുരക്തനിറത്തിൽപനിനീർ പൂക്കൾ…

ഇങ്ങനെയും.

ഷാജു. കെ. കടമേരി* കത്തുന്ന സൂര്യനെനെഞ്ചിൽ വരിഞ്ഞ് മുറുക്കിഅനാഥത്വത്തിന്റെവിങ്ങലുകൾകോറിവരഞ്ഞിട്ട നഗരം.പൊള്ളുന്ന വരികൾതലയിട്ടടിച്ച് പിടഞ്ഞ്കരള് കുത്തിപ്പിളർന്ന്അഗ്നിനിലാവ് പുതച്ച്സങ്കട മേഘവർഷമായ്വിങ്ങിപൊട്ടിപാതിരാക്കാറ്റിനൊപ്പംചുവട്തെറ്റിക്കുതറുന്നു.നഗരമര ചുവട്കീറിയൊരു ഇടിമുഴക്കംമഴനിലാവ് കൊത്തിവച്ചനട്ടപ്പാതിര മാറിൽവേദനയുടെകരിമ്പാറ തോറ്റങ്ങൾചുരത്തുന്നു.ഹോട്ടലിന്റെ പിന്നാമ്പുറത്തെഎച്ചിലിലകളിൽകയ്യിട്ട് വാരി തിന്നകുഞ്ഞ് നോവുകൾപാതിമങ്ങിയ സ്വപ്നങ്ങളിൽതീമഴ കുതിരുന്നു.അമ്മയുടെ നെഞ്ചിൽതല ചായ്ച്ചുറങ്ങുമ്പോൾപാതിപൊള്ളിയകിനാവുകളുടെഇഴകളിൽ പറ്റിച്ചേർന്ന്നിറഞ്ഞ് തുളുമ്പിയകണ്ണുകളിൽവരച്ചിട്ട ചിത്രങ്ങളിൽസങ്കടപെരുമഴഅലറിക്കരഞ്ഞ്ഇരുള് കീറിവരയുന്നു.മകനെ…

ശലഭ സ്വാതന്ത്ര്യം.

സജി.വി. ദേവ് 🌼 ഓരോ മതിലിലുംചേർത്തു വെയ്ക്കപ്പെട്ടചുടുകട്ട പോലെഓരോ പെണ്ണുംമതിലുകൾ തീർത്തിട്ടുമെന്തേനാം ഒരു വാതിൽ കൊണ്ടവരെപൂട്ടിയിടുന്നത്. പുഴയായ് ഒഴുകികടലിന്നഗാധമാംശാന്തതയിൽസ്വപ്നം കണ്ടുറങ്ങാൻകൊതിച്ചവളെഅണകെട്ടിയെന്തിനാഅടച്ചിടുന്നത്. സൂര്യനെ കണ്ട് കുളിച്ച്പാചകശാലയിലെപരീക്ഷണവസ്തുവാകാൻശാഠ്യം പിടിച്ചവർ അറിയുന്നോനിലാവെളിച്ചം കണ്ടാണവൾനീരാടിയതെന്ന് . സ്വപ്നങ്ങൾ നെയ്തതൊഴിൽശാലകളിലെനിലയ്ക്കാത്തയന്ത്രമായിട്ടും ചങ്ങലക്കിട്ട്ആകാശം നിഷേധിക്കുന്നതെന്തിനാ. പൂക്കളെ പ്രണയിച്ചവളെഅടുക്കള ചുമരിൽപതിച്ചൊരു നിശാശലഭമാക്കിതനിച്ചൊരു…

പരിഹസിച്ചതാരാണ്?

ബീഗം* പാൽപായസവുംചക്കരച്ചോറുംപെസഹാപ്പവുംഇന്നും ഒരു പാത്രത്തിലിരുന്ന്ചിരിക്കുന്നു……ഡിസംബറിലെ കേക്കിൻകഷണങ്ങൾക്ക് കയ്പാണെന്ന് വൃശ്ചികമാസം പറഞ്ഞില്ല.,,,,,,,നോമ്പ് കഞ്ഞി കുടിച്ചവൈകുന്നേരങ്ങൾദഹിച്ചില്ലെന്നും പറഞ്ഞില്ല……എപ്പോഴാണ് ഒരു പെട്ടിയിലടുക്കിയചട്ടയും മുണ്ടും സെറ്റുമുണ്ടുംകുപ്പായവും വലിച്ചെറിയപ്പെട്ടത്…..കൃഷ്ണ ഗീതികൾ ശ്രവിച്ചപ്പോൾബാങ്കൊലികൾ മുഖം ചുളിച്ചില്ല പള്ളിമണികൾ അടക്കം പറഞ്ഞില്ല…കൂപമണ്ഡൂകമായതുംമത വിത്ത് മുളപ്പിച്ചതും ആരാണ്?മൈലാഞ്ചിയിട്ട കൈകൾമുത്തമിടാൻ കൊന്ത ചൊല്ലിയചുണ്ടുകൾ മടി…