ചൂത്.
രചന : ശ്രീകൃഷ്ണ കാലങ്ങൾക്കിപ്പുറംഅർത്ഥമില്ലാത്തൊരുവാക്കുകൊണ്ട്ഞാനെന്റെ മരണത്തെഒറ്റുകൊടുക്കുന്നു,,, അങ്ങനെആത്മഹത്യയുടെവളവിൽ വച്ച്ഞാനൊരുചൂതാട്ടക്കാരനായിപരിണമിക്കുന്നു,,, ആദ്യ പന്തയത്തിൽഎനിക്കെന്റെ ധനവും,,രണ്ടാമത്തേതിൽരാജ്യവും,,മൂന്നാമത്തെ പന്തയത്തിൽസൗഹൃദവുംഎനിക്ക് നഷ്ടമാകുന്നു… ഒടുവിലത്തെപന്തയം കൊണ്ട്പാതിമെയ്യായപത്നിയെയുംഅവളുടെ സ്വപ്നങ്ങളെയുംചൂതു പലകയിൽപണയം കൊടുക്കുന്നു… പരാജിതനായിതലകുനിക്കവേപെണ്ണവൾ എന്റെമുഖത്ത് തുപ്പുന്നു,, ദുരയുടെ കറുത്തപൂമുഖത്ത് നിന്നുംഞാൻപുറത്താക്കപ്പെടുന്നു,, അവിടെ വച്ചാണ്എന്റെ കൈത്തണ്ടയിലെനിലച്ചുപോയവാച്ചിൽ നിന്നുംകുരുങ്ങി ചത്ത നിലയിൽസമയത്തെ ഞാൻകണ്ടെടുത്തത്,,,അതിന്റെ…