സ്ത്രി… വന്ദന മണികണ്ഠൻ
സ്ത്രി…അവൾ അമ്മയാണ്,ദേവിയാണ്, ഭാര്യയാണ്…..കേട്ടുപഴകിയ സ്ഥിരം വാക്കുകൾ.സത്യത്തിൽ ആരാണവൾ…? പലരുടെ ഉത്തരങ്ങളുംവ്യക്തവും പൂർണവുമല്ല. ജനനംമുതൽ പെൺകുട്ടി എന്ന ഭാരംസ്വാതന്ത്ര്യത്തിന് വിലക്കായ് മാറിയവൾ,വീടിനുള്ളിലെ കെടാവിളക്കെന്ന് പറയുന്നുവെങ്കിലുംആഗ്രഹങ്ങളുടെയുംആനന്ദത്തിന്റെയും അഗ്നി അണഞ്ഞവൾ, യൗവനംവരെയുള്ള സ്വാതന്ത്ര്യത്തിന്റെഅവസാന പടിയും കടന്നിരിക്കുന്നവൾ,കേവലം നാലു ചുവരുകൾക്കിടയിലുള്ളആനന്ദം മാത്രംമുള്ളവൾ, ഭാര്യയും അനുസരണീയയായ മരുമകളുംഅവൾ തന്നെയാണ്……