തൊട്ടാവാടി
രചന : തോമസ് കാവാലം✍️ മാനസവാടിയിലന്നേപോലിന്നും നീമൗനിയായിരിയ്ക്കും,തൊട്ടാവാടീ,മുള്ളാണു നിൻദേഹമാകെയെന്നാകിലുംമേനിയിൽ തൊട്ടു ഞാൻ സായൂജ്യമായ്. മാരുതൻ വന്നുനിൻ മേനി തലോടവേമൗനമായ് നീ നിന്നു തേങ്ങിയില്ലേ?സൂര്യൻതൻ ചേലയാൽ ചൂടി മറച്ചുകൊ-ണ്ടരിയ ചുംബനം നൽകിയെന്നോ? ഇത്ര മനോഹരിയാകിലുമെന്തിനുസൂത്രവിദ്യകൾ നീ കാട്ടീടുന്നുഅത്രമേൽ ദ്രോഹിക്കും കാട്ടാളർ മുമ്പിലുംമാത്രനേരംകൊണ്ടു കൈകൂപ്പുന്നു.…