Category: സിനിമ

പ്രളയശിഷ്ടം

രചന : ബിജു കാരമൂട് ✍ ജലസമാധികഴിഞ്ഞുനദികളിൽ കുരുതിയ൪പ്പിച്ച സ൪വ്വമാലിന്യവുംനെറിവുകെട്ട പുരങ്ങൾക്കുമന്ധമാമറിവിനാൽക്കെട്ടകാലത്തിനും നൽകിജലമിറങ്ങിക്കുതിച്ചുപോയുപ്പിനെരുചിസഹസ്രങ്ങളാക്കും സമുദ്രത്തിൽ……കഴുകി വൃത്തിയാക്കുന്നൂപരസ്പരംചളിയടിഞ്ഞോരുടലുകൾജീവിതം തിരികെയേകാത്തമൺനി൪മിതികളെദുരയിലാണ്ടൊരാസക്തികൾഏറ്റവും തെളിമയോടുമനുതാപമോടെയും…കടലിലേക്കുകുതിയ്ക്കുവാനാകാതെചുവടടിഞ്ഞൊരുകുമ്പിൾ വെള്ളത്തിലുംപ്രതിഫലിക്കുന്നുനാമറിയുന്നീല..ഇരുളണഞ്ഞാലെടുക്കുവാനിങ്ങനെപലരിൽനിന്നുമൊളിപ്പിച്ച പത്തികൾകലഹമാണെങ്ങു മെങ്ങനെ നാം പെട്ടുഅതിയസൂയാലുക്കൾ ദേവശാഠ്യങ്ങളോശിരസ്സു മന്ദിച്ച മായാമനുഷ്യരോചിരവിരുദ്ധരാംക൪മ്മദോഷങ്ങളോ..ആരുപൊട്ടിച്ചു വിട്ടാതാണീയണആറടിക്കീടഗ൪വ്വിനും മേലെയായ്അറിയുവോരുണ്ട്രാമയക്കത്തി൯െറപരമകോടിയിൽഎന്താണ് തങ്ങളെപ്പുണരുമീത്തണു,ശ്വാസനാളങ്ങളിൽവിധി വിലങ്ങിയതെങ്ങനെയെന്നൊരുനിമിഷബിന്ദുവിൽമുങ്ങി മരിച്ചവ൪.അവരറിയുന്നുവെല്ലാംപറയുന്നു.. ലിപികളേവ൪ക്കുമജ്ഞാതമെങ്കിലുംഅവരെ ധ്യാനിച്ചിരിക്കമാത്രംമതിഗതിയുപേക്ഷിച്ചിറങ്ങിയവ൯നദി വരവിലുണ്ടതു…

ഞങ്ങളുടെ ഞായറാഴ്ചകൾ

രചന : വൈഗ ക്രിസ്റ്റി ✍ ഇറച്ചിമസാലയുടെ ചൂരായിരുന്നുഅന്നെല്ലാം ഞങ്ങളുടെ ഞായറാഴ്ചകൾക്ക്രാവിലെ ,അപ്പൻ കുർബാന കഴിഞ്ഞ്തേക്കെലേ പൊതിഞ്ഞുകെട്ടിയഇറച്ചിയുമായി കുത്തുപടി കയറിവരുംഅമ്മയന്നേരം ,മുളകും മല്ലിയും പെരുംജീരകവുംവറുത്തരയ്ക്കുന്നതിരക്കിലായിരിക്കും .കളിയ്ക്കുന്നതിനിടയിൽഎൻ്റെകണ്ണും കാതുമെല്ലാം അടുക്കളയിലായിരിക്കുംചോറ് വെന്തിട്ടുണ്ടാവുമോ ?ഇറച്ചിക്കറിയിൽഇത്തവണയെങ്കിലുംഅമ്മ ,തേങ്ങ കൊത്തിയിട്ടിട്ടുണ്ടാവുമോ?ചട്ടിയിലിട്ട് ചോറ് ഇളക്കിത്തരാൻപറയണം അമ്മയോട്പട്ടിയോടും പൂച്ചകളോടുമെല്ലാം പറയുംഞങ്ങൾക്കിന്ന്…

ഗുഹൻ

രചന : ജയൻ തനിമ ✍️ ശൃംഗിവേരപുരത്തിന്നധിപൻ, നിഷാദൻഹൃദയമാം ഗുഹയിൽ വസിപ്പവൻ, ഗുഹൻ.കാട്ടാളനെങ്കിലും കറയറ്റ രാമഭക്തൻഅധിപനെങ്കിലുമുടയോൻ്റെയടിമ.നീണ്ട പ്രാർത്ഥനയ്ക്കൊടുവിലൊരു നാൾകോസലം വിട്ട്, വേദശ്രുതിയും ഗോമതിയുംസ്യന്ദികാ നദിയും കടന്നീ ഗംഗാ തീരത്തെന്നരികിലെത്തിയെൻ രാമൻ.സീതാലക്ഷ്മണസമേതനായ്.രാജകീയാടകളില്ലാഭരണങ്ങളില്ലപാദുകങ്ങളില്ല പാദസേവകരില്ല.കുശപ്പുല്ലും വൽക്കലവും മൃഗത്തോലുടയാടയുംതോളിൽ വില്ലുമാവനാഴിയിലമ്പുമായുധവുംകണ്ടു ഞാനമ്പരന്നു പോയ്.കെട്ടിപ്പുണർന്നും നെറുകയിൽ ചുംബിച്ചും…

ഉരുൾപൊട്ടൽ

രചന : എം പി ശ്രീകുമാർ ✍ വയനാടൻ മണ്ണിൽ പേമാരിയാണെകണ്ണീരു പെയ്യും പേമാരിയാണെമല പിളർന്നെല്ലാമാർത്തിരമ്പിമലയും മലവെള്ളോമൊത്തു വന്നു !മലയടിവാരം തകർന്നടിഞ്ഞുമിഴിനീരു മാത്രം തെളിഞ്ഞു നിന്നുമാനുഷരൊക്കെയൊലിച്ചു പോയിമണ്ണും മരങ്ങളുമുടഞ്ഞൊഴുകിബഹുജീവജാലം തകർന്നു പോയ്ജീവിതമാഴത്തിലാണ്ടുപോയി !ഭൂമി പിളർന്നു തകർന്നു വന്നാരോദനമെങ്ങൊയകന്നു പോയ്എന്തീ മലയുടെ നെഞ്ചു…

അവനായ്

രചന : രാജു കാഞ്ഞിരങ്ങാട്✍️ ബാംസൂരിയുടെയീണംഎൻ്റെ കന്യാമുലകളെ വന്നു –തഴുകുന്നുഅവൻ്റെ ഗന്ധമുള്ളഉപ്പു രുചിയുള്ള കടൽകാറ്റ്മേനിയെ തഴുകി ഇക്കിളിയാക്കുന്നു പാഞ്ഞുവന്നൊരു തിരമാലകാൽപ്പാദങ്ങളെ ചുംബിച്ചുല –യ്ക്കുന്നുഅവൻ്റെ കാൽപ്പാടു വരഞ്ഞകവിതയാണു ഞാൻഅടിമുടി പൂത്തൊരു പൂമരം അവനെൻ്റെ കൃഷ്ണൻയമുനയുടെ തോഴൻഅവൻ്റെ വേണുനാദത്തിൽപാദാരവിന്ദത്തിൽവിരിയുന്നു ഞാൻ കടലേ,എൻ്റെ കവിതേഎൻ്റെ കന്യാവനങ്ങളിൽനിനക്കു…

മരണ ദുരന്തം

രചന : കമാൽ കണ്ണിമറ്റം✍ ഇടതടവില്ലാ നൂൽ മഴ ചുറ്റും !ഇരുണ്ട മേഘപ്പാളികളാലെമാനത്തെങ്ങും കരിമലകൾ!കോട പുതഞ്ഞൊരുതാഴ് വാരത്തിൽമൺതരി നനവാൽ കുതിരുന്നു.നനഞ്ഞ പഞ്ഞിക്കണക്കെ വീർത്തത് പതുക്കെവലുതായുയരുന്നു….ആകാശത്തിൻ ശാന്തത നീളേകറുത്ത മൂകതയാകുന്നു….പട്ടിണി മാറ്റാൻ കൂലിക്കാശിന് തോട്ടപ്പണിയും തോട്ടിപ്പണിയുംചെയ്തുതളർന്ന മാനവചേതനമയങ്ങിയുറങ്ങും പാതിരയിൽ,വണ്ടിച്ചക്രം തിരിച്ച തുട്ടിൽജീവിത ഭാവി…

ഒരു വർഷമേഘഗീതം.

രചന : ജയരാജ്‌ പുതുമഠം.✍ പുലരിയിൽ വീണ മഴയിൽഅരികിൽവന്ന കുളിരിൽപ്രണയപല്ലവി സരളമായെൻചെവിയിൽ മൂളിയ കുയിലേതഴുകിയൊഴുകുംഈ അമൃതധ്വനികൾപുതുയുഗത്തിൻ സിരയിലാകെ അഴകുമങ്ങിയ മലർവനത്തിൻഅരികിലാരും വരികയില്ലിനിഒരുങ്ങിനിൽക്കൂ കഥയുമായിഒടുവിലിത്തിരി സ്‌മൃതികൾ മീട്ടാം മതിഭ്രമങ്ങൾ കളിയരങ്ങുകൾകനകശോഭയിൽ അഭിരമിയ്ക്കാൻശ്രുതികൾചേർത്ത് പറന്നുയർന്നുതൊടിയിൽനിന്നും മലരേ പ്രണയഗാത്രം ഇണയെതേടുംതരളഖനിതൻ ഉപവനത്തിൽഹൃദയമേഘം ഇതൾവിരിക്കുംതുഹിനതൽപ്പം ഒരുങ്ങിനിൽപ്പൂ

കൃഷിപാഠങ്ങള്‍ .

രചന : Shangal G T ✍ ഞാനെഴുതുന്നതെല്ലാംആപ്പിളും ഓറഞ്ചും മുന്തിരിയുമാകുന്നുവിഷമടിക്കാത്ത ഒന്നാംതരംപച്ചക്കറികളാകുന്നു…എന്റെ എഴുത്തെല്ലാംകാച്ചിലും ചേനയും ചേമ്പും കിഴങ്ങുമാകുന്നുഎന്റെ തൂലികനല്ലൊരു കൃഷിക്കാരനാകുന്നുഎന്റെ എഴുത്തുതാള്‍നല്ലൊരു കൃഷിത്താളാകുന്നു….ജീവിതം എന്റെ നാവില്‍ കൃഷിപാഠങ്ങള്‍എഴുതിയിടുന്നു…ഞാന്‍ ഞാറ്റുവേലകളായിതെളിവിലൂടെയും മഴയിലൂടെയും പുറത്തുവരുന്നു…ജീവന്റെ ഇടവേളകളില്‍കാലത്തിലേക്ക്ഒഴുക്കപ്പെട്ടനിലയില്‍ ഞാന്‍ എന്നെത്തന്നെവീണ്ടും വീണ്ടും കണ്ടുമുട്ടുന്നു….വാക്ക് ഒരാമാശയം…

കടലാഴങ്ങൾ

രചന : ജ്യോതിശ്രീ. പി. ✍ നോക്കൂ,തോരാത്ത മഴയുടെഅലിയാത്തമഴവില്ലിൽ തൊട്ടാണ്നീയെന്നിലേക്കൊരുകടൽവരച്ചുവെച്ചത്!തീരാത്ത മഷിയുടെഅവസാനത്തെതുള്ളികളെയുംകോരിയെടുത്താണ് ഓരോ മണൽത്തരികളിലുംഎന്റെ പേരെഴുതിയത്!കാത്തിരിപ്പുകൾഎത്ര വന്നു മുട്ടിവിളിച്ചാലുംതുറക്കാനാകാത്തപാകത്തിൽഎന്നെ വെൺശംഖിലൊളിപ്പിച്ചുനെഞ്ചോടു ചേർത്തത് !വെയിൽച്ചീളുകളെകണ്ണിലെതൂവൽമേഘങ്ങളാക്കികാറ്റിന്റെ വിരലുകളിലേയ്ക്ക്പതിയേ..പകലിരമ്പങ്ങളെആകാശത്തിന്റെ ഇടുങ്ങിയവളവുകളിലേക്ക്തൊടുത്തുവിട്ടുനീയെന്റെ മുടിയിഴകളിലേക്കടർന്നങ്ങനെ..തിരകളുടെ വേരുകളിൽനാം പൂവിടുന്നു..ഉച്ചവെയിലിന്റെപകൽച്ചിത്രങ്ങളിൽവാടാതെരണ്ടു പുഞ്ചിരികൾതളിർക്കുന്നു.സന്ധ്യകളുടെ കവിളുകളിൽനമ്മുടെ വിരൽപ്പാടുകൾ!!ആയിരം തവണ ചുംബിച്ചിട്ടുംമതിവരാതെ നീ വീണ്ടുമെന്നേ ജലകണികകളാൽ…

സുരസുന്ദരി

രചന : എസ്കെകൊപ്രാപുര✍ ത്രിസന്ധ്യ വിരിയും നേരത്ത്…ഹരിഹര പുത്രന്റെ തിരുമുറ്റത്ത്..അമ്പലനട ചുറ്റി അയ്യനെ വണങ്ങിപരിവേദനം പറഞ്ഞനുഗ്രഹം തേടിനെറ്റിയിൽ കുറിതൊട്ടിട്ടിറങ്ങിയപെണ്ണിവളാരോ.. സുരസുന്ദരിയോ..പൂർണ്ണനിലാവൊഴുകും പെണ്ണിവൾപുത്തൂരം പുരയിലെ സുന്ദരിയോ…പൂർണ്ണ നിലാവൊഴുകും പെണ്ണിവൾപുത്തൂരം പുരയിലെ സുന്ദരിയോ…മന്ദഹാസം തൂകുമാമൃദു വദനംവശ്യമായീശ്വര വരദാനമോ..വശ്യമായീശ്വര വരദാനമോ…ത്രിസന്ധ്യ വിരിയും നേരത്ത്…ഹരിഹരപുത്രന്റെ തിരുമുറ്റത്ത്..അമ്പല നടചുറ്റി…