അധ്യാപകദിന കവിത-ഗുരു
രചന : തോമസ് കാവാലം. അജ്ഞതയാമൊരു കൂരിരുൾ പാതയിൽഅക്ഷരദീപം തെളിച്ച ഗുരുഅജ്ഞതാദ്വീപിൽ രമിക്കുന്നയെന്നിലെആ ക്ഷരമെന്നിൽ മറച്ചീടുന്നു.ഈ ക്ഷിതിതന്നിലെൻ കണ്ണുതുറപ്പിച്ചുഅക്ഷയ ജ്ഞാനമുറപ്പിച്ചവൻഭിക്ഷുകിയാമെന്റെ പാത്രം നിറച്ചവൻമോക്ഷത്തിലേയ്ക്കു പറന്നുയരാൻ.തെളിയും വെളിവായ് വിളങ്ങി നിന്നീടാൻവിളവാം വിവരം കൊയ്തീടുവാൻഇളതാം മാനസം പാകപ്പെടുത്തുവാൻതെളിയുന്നെന്നിൽ വെളിച്ചമിന്നും.എന്നിലെയെന്നെ,കണ്ടറിഞ്ഞ ജ്യോതിസ്സെൻമിന്നും മനസാക്ഷിയായി തീർന്നുഅന്നമായാശയായ് ആനന്ദ…