ജ്വാലാമുഖി. …. ദിജീഷ് രാജ് എസ്
സജീവ അഗ്നിപർവ്വതങ്ങളുള്ളഈ ഒറ്റപ്പെട്ട ദ്വീപിലേക്ക്,ഈ വിനോദശാലയിലേക്ക്ഇപ്പോളാരും വരാറില്ല.എങ്കിലും എല്ലാക്കൊല്ലവുമെത്തുന്ന,ധാരാളം ടിപ്പ് തരുന്നജർമ്മൻകാരി ഗവേഷക‘അമേലിയ’യെ മാത്രം പ്രതീക്ഷിക്കുന്നു.കാലത്തിന്റെ ലോക്ക്ഡൗണിൽപ്രപഞ്ചത്തിലെ എല്ലാ വഴിത്താരകളുമടയുന്നു!കടലിനന്നു പതിവിലും പച്ചനിറമായിരുന്നു,ഞാനൊരിക്കലും നീലക്കടൽ കണ്ടിട്ടില്ല.അന്നാണ്, സൾഫർ തടാകത്തിന്റെ കരയിൽവച്ച്അമേലിയയോട് മനുഷ്യരിലെഅഗ്നിപർവ്വതങ്ങളെപ്പറ്റി പറഞ്ഞത്.‘അന്നമില്ലാതെ തിളച്ചുമറിയുന്നവയറിനുള്ളിലെ അമ്ല മാഗ്മകൾ,പൊട്ടിത്തെറിച്ചു നുരഞ്ഞൊഴുകാൻഅനുകൂല ദുർബല നിമിഷത്തെ…