” വഴി നനയുമ്പോൾ “
രചന : ഷാജു. കെ. കടമേരി അനുഭവത്തിന്റെനട്ടുച്ച മഴ നനയുമ്പോൾമുറിവുകൾ തുന്നിച്ചേർത്തകവിതയിലെഅവസാന വരികൾക്കുംതീ പിടിക്കുന്നു.ഇരുൾ നിവർത്തിയിട്ടജീവിതപുസ്തകതാളിൽകനല് തിളയ്ക്കുന്ന വഴികളിൽതലയിട്ടടിച്ച് പിടഞ്ഞ്കവിത പൂക്കുന്ന ഓർമ്മ മരക്കീഴിൽനനഞ്ഞ് കുതിർന്ന്ദിശതെറ്റി പതറി വീണചങ്കിടിപ്പുകൾ അഗ്നിനക്ഷത്രങ്ങളായ്നിരന്ന്നിന്ന്ജീവിതത്തോടേറ്റുമുട്ടുന്നു.ഹൃദയജാലകം തുറന്നൊരു പക്ഷിപാതി മുറിഞ്ഞ ചിറകുകൾ വീശിപെരുമഴ കോരിക്കുടിച്ച്വസന്തരാവുകൾക്ക് വട്ടം കറങ്ങുന്നു.ചോർന്നൊലിക്കുന്ന…