മുന്നേറാം ധീരമായ്.
രചന : ശ്രീരേഖ എസ്. അഴല്‍ക്കടലില്‍ അലയടിക്കുംതിരമാലപോലെ മനസ്സ്.അടര്‍ന്നു പോകാനാവാതെഅവനിയിലൊരുവൾ ഞാനും.അനുഭവത്തിന് ചൂളയില്നീറിനീറി വെന്തുരുകികഠിനമാക്കിയ മനസ്സുമായികാലങ്ങളിനിയും താണ്ടുവാന്നിഴലുപോലെ പിന്തുടരുംഓര്മ്മകള്ക്കൊരു ചിതയൊരുക്കി,കടലമ്മയുടെ മാറിൽചിതാഭസ്മമായ് ലയിക്കണം!ദംഷ്ട്ര കാട്ടി കലിതുള്ളുന്നനരഭോജികളുടെ നാടല്ലാതെ,മനുഷ്യത്വം മരവിക്കാത്തനന്മ പൂക്കും ദിനങ്ങള്‍ക്കായി..നോവു പൂക്കുമീലോകത്തുനിന്നും മോചനം നേടുവാന്‍!വ്യർത്ഥമാക്കിക്കളയുവാന്നേരമില്ലൊട്ടിനി കൂട്ടരേ.സധൈര്യം കൈ കോർക്കാംനമ്മള്ക്കൊന്നിച്ചു മുന്നേറാം.