Category: സിനിമ

ബ്രോക്കൺ ബിൽഡിംഗ്.

രചന : സെഹ്റാൻ✍ ഒരുപാട് ആളുകൾ താമസിക്കുന്ന കെട്ടിടം.തീർത്തും അപ്രതീക്ഷിതമായാണ് അതെന്റെതലയിൽ വന്നുപതിച്ചത്!ആദ്യം വല്ലാതെയൊന്ന് ഭയന്നുപോയെങ്കിലുംഒരാത്മധൈര്യത്താൽ ഞാനെഴുന്നേറ്റ്നിൽക്കുകയുണ്ടായി.പലതരത്തിലുള്ള ശബ്ദങ്ങൾ കെട്ടിടത്തിനകത്ത് നിന്നുമപ്പോൾഎന്റെ കാതുകളിലേക്ക് പാഞ്ഞുകയറാൻ തുടങ്ങി.ഭയവിഹ്വലരായ,പരിഭ്രാന്തിയിലമർന്ന് പരതിനടക്കുന്ന, രക്ഷാമാർഗം തേടുന്നകുഞ്ഞുങ്ങൾ,സ്ത്രീകൾ,പുരുഷൻമാർ,വൃദ്ധൻമാർ,വൃദ്ധകൾ…അവരുടെ ഞെരക്കങ്ങൾ,വിലാപങ്ങൾ…തകർന്നുവീഴുന്നതോ, വീണുതകരുന്നതോ ആയ ടെലിവിഷനുകൾ,കമ്പ്യൂട്ടറുകൾ,മിക്സികൾ,ഫ്രിഡ്ജുകൾ,ഓവനുകൾ,വാഷിംഗ് മെഷീനുകൾ,വാഷ്ബേസിനുകൾ,ക്ലോസെറ്റുകൾ,ലൈറ്റുകൾ, പാത്രങ്ങൾ…മൂക്കിൻതുമ്പിൽ കണ്ണടവെച്ച ശേഷം…

“എന്റെ ചിന്തകളെവിടെ ?”

രചന : ഷാജി പേടികുളം✍ ചിന്തകളെന്നെവിഴുങ്ങവേഞാനപ്പോഴുംചിന്തിക്കയാണെങ്ങനെചിന്തയിൽ നിന്നുരക്ഷനേടാമെന്നിങ്ങനെ !ചിന്തിച്ചു ചിന്തിച്ചുചിന്തകൾക്കിരയായിചിന്തകർക്കൊക്കെവംശനാശം വന്നു.ചിന്തകൾ വറ്റിയമനസുകളിൽആരോ തള്ളുന്നമലിനമാം ചിന്തകൾകുമിഞ്ഞുകൂടിചീഞ്ഞളിഞ്ഞതിൻമണം ശ്വസിച്ചു ശ്വസിച്ചുദുർഗന്ധവും കൂടിഅറിയാതെയായി.ചിന്തതൻ മാലിന്യക്കൂനയിൽനുരയ്ക്കും പുഴുക്കളാൽഎന്റെ കണ്ണുകൾചീഞ്ഞളിഞ്ഞു.ചീഞ്ഞുനാറും ചിന്തകളിൽനുരയ്ക്കുന്ന പുഴുക്കളെനിരന്തരം കർണ്ണപുടങ്ങളിൽവലിച്ചെറിഞ്ഞവരെന്റെകർണപുടത്തെത്തകർത്തുഅവരുടെ ചിന്തകളെന്റെവായിൽ കുത്തിത്തിരുകിയെൻനാവിന്റെ ചലനം കെടുത്തിഅവരുടെ വിഷം വമിക്കുംചിന്തകളെന്റെ സിരകളെതളർത്തിയെന്റെ ചലനവുംകവർന്നെടുത്തൂ പിന്നെവാക്കുകൾ…

കാവ്യമോഹന (ഓമനക്കുട്ടൻ വൃത്തം)

രചന : എം പി ശ്രീകുമാർ✍ കാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണംചിന്തയിലെന്നും പൊൻതാരകങ്ങൾകാന്തിയോടെ തെളിയേണംദേവദേവ തിരുമുമ്പിലൊരുദീപമായി വിളങ്ങേണംദേഹസൗഖ്യങ്ങളേകണം മനംഭാവസുന്ദരമാകണംകാലമെന്നെ കവച്ചു കടക്കെകാലസ്വരൂപ കാക്കണംകാതരയായി കാതങ്ങൾ പോകെകാരുണ്യമോടങ്ങെത്തണംസത്ചിദാനന്ദ സർവ്വ മോഹനസമസ്തലോക രക്ഷകസംസാരതത്ത്വപ്പൊരുളെന്തെന്നുശങ്കയകറ്റിക്കാട്ടണംകാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണം.

പറവകൾ

രചന : ബിജു കാരമൂട് ✍ ഉമ്മവച്ചാലുയിർക്കുംപറവകൾചില്ലതോറുമുറങ്ങിയിരിക്കയാൽതെല്ലു നേരം പൊറുക്കുകകൈമഴു രാകിരാകിമിനുക്കിയിരിക്കുക.വേടനില്ലാത്ത കാടകത്തൂറുന്നകണ്ണനില്ലാത്ത കാളിന്ദിയാണിത്തെല്ലു നേരം ക്ഷമിക്കൂകലങ്ങലിൽ നിന്നൊരുമീനിറങ്ങി വരും വരെനേരമേറെയില്ലെന്നൊരു പൂവിനെവണ്ടൊരുമ്മയാൽകോർത്തടുത്തീടുന്നുദൂരെ ദേവാലയത്തിലെ ദേവതചോരയിറ്റിച്ചുവക്കുന്നു ലജ്ജയിൽരണ്ടു വാക്കിൽ കുടുങ്ങിക്കിടക്കുന്നൊരൊറ്റയർത്ഥമാകുന്നുണ്ടുജീവിതംഉമ്മകൾ കൊണ്ടുയിർപ്പിച്ചെടുക്കുകകണ്ണുനീരിൽ കഴുകിയെടുക്കുക

ഉറങ്ങട്ടെ ഞാൻ.

രചന : ലത അനിൽ ✍ ചമയ്ക്കേണ്ടതില്ല ഭംഗിവാക്കുകൾ,തൊടുക്കേണ്ടതില്ല പ്രേമസല്ലാപശരങ്ങൾ.വേണ്ടിനിയുമീ കിന്നാരശ്രുതിമീട്ടലുകൾആശ്ലേഷച്ചാന്താട്ടങ്ങൾ.നിദ്രാവിഹീനസംവത്സരങ്ങൾ കൊഴുപ്പിച്ച പേക്കൂത്തുകൾ,പേമാരി വർഷിച്ചു കുടികിടപ്പായ കാകോളസന്ധ്യകൾ,ചുമച്ചു ചോരതുപ്പി മരിച്ചേപോയ പീതമേഘക്കനവുകൾ.ആരണ്യകാണ്ഡമൂറ്റിക്കുടിച്ചേപോയ ജന്മകുതൂഹലങ്ങൾ.സഹജീവനത്തിനെത്തിയ പേബാധകളെയെല്ലാമകറ്റി,ഇനിയൊന്നുറങ്ങട്ടെ ഞാൻ.ഗർഭകോവിലിൽനിന്നർഘ്യമായ് ഹോമാഗ്നിയിലേക്കുപകർന്ന മാതാവിനെയോർക്കാതെ,സനാഥലാവണ്യത്തിന്റെ തിടമ്പേറ്റാനിവളെമെരുക്കിവളർത്തിയ പിതാവിനെയോർക്കാതെ,ഇനിയൊന്നുറങ്ങട്ടെ ഞാൻ.അടവിയിൽ നിന്നിലേക്കെടുത്തുചാടിഉണങ്ങാക്ഷതമേൽപ്പിച്ച വാക്കുകളുംഅവയ്ക്കുടമയ്ക്കത്രേ ആലവട്ടം വീശിയതിന്നോളമെന്നതുംചുടുകാട്ടിലേക്കെടുക്കും വരേക്കെനിക്കു…

വേശ്യാലയത്തിലെ കാർണിവൽ

രചന : ജോർജ് കക്കാട്ട്✍ വേശ്യാലയത്തിൽ എന്തോ നടക്കുന്നുണ്ട്,കാർണിവൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു;ഒരു ധ്രുവക്കരടി ഒരു നായയെ കെട്ടിപ്പിടിക്കുന്നു,കാര്യങ്ങൾ ഉടനടി വളരെ വർണ്ണാഭമായിരിക്കുന്നു. അഹങ്കാരം നിറഞ്ഞ മായ തേനീച്ച,മരം പിനോച്ചിയോ എടുക്കുന്നുഅവൻ്റെ ചെവിയിൽ എന്തോ മൂളി,തേനീച്ചകളുടെ ഗായകസംഘത്തിൻ്റെ അകമ്പടിയോടെ. ചിമ്മിനി അവൻ്റെ…

ഇറങ്ങിപ്പോക്ക്

രചന : രാഗേഷ് ചേറ്റുവ✍ അത്രയും ഒടുവിലായ്അവൾ എന്നിൽനിന്നും പടിയിറങ്ങിപ്പോവുന്നു‘തിരി കെടുത്തണോ’ എന്നകാറ്റിന്റെ ആരായലിനു‘അവൾ പടിക്കെട്ട് കടന്നു മായും വരെക്ഷമിക്കൂ’ എന്ന് എന്റെ മൗനം.‘എന്തെങ്കിലും മറന്നോ?’എന്ന നെൽക്കതിരുകളുടെതലയാട്ടലിനു എന്റെ ചാരുകസേരയിലേക്ക്ഓല തുമ്പു നീട്ടുന്നു.ഞാൻ ഇവിടെ ബാക്കിയാകുന്നുനിന്റെയൊടുവിലെ മൗനവുംകിണറ്റിൻ കരയിലെ അലക്കുകല്ലിൽചത്തു കിടക്കുന്നു.വെയിൽ…

കാട്ടുപൂവിന്റെ സങ്കടം.

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ പാതയോരത്തുള്ള ശീമക്കൊന്നപറയാതെ അറിയാതെ പൂത്തു നിന്നു.ചില്ലകൾ തോറും പൂത്തുലഞ്ഞുവെള്ളക്കല്ലുവച്ച കുഞ്ഞു പൂക്കൾ.വർണ്ണശലഭങ്ങൾ വിരുന്നു വന്നുആമോദമോടെ കിളികളെത്തി.ഇണയോടു പ്രണയം പങ്കുവച്ച്ചിറകുകൾ മെല്ലെ കോതി നിന്നു.പൂക്കളെ താരാട്ടു പാടുവാനായ്പുഴയോരക്കാറ്റു പതുങ്ങി വന്നു.കുഞ്ഞിളം കാറ്റെന്റെ കാതിലോതിഇത്തിരിപ്പോന്നൊരു കുഞ്ഞുപൂവേ,ചന്ദത്തിൽ…

അസ്തമയം.

രചന : ബിനു. ആർ✍ അക്കരെ പാണന്റെതുടികൊട്ടിന്നിടയിൽഇക്കരെ രാജാവിന്റെപടിഞ്ഞാറിൻനീരാട്ട്!കറുത്തകരിമ്പടം കൊണ്ടുമൂടിയമാനത്ത്പകർന്നുകലർന്നസിന്ദൂരംചലിച്ചനേരത്ത്വെളിച്ചപ്പാടിൻ തുള്ളുന്നവാളുപോൽ വെള്ളിവിളക്കുകൾമിന്നിയ നേരത്ത്പ്രഭാകരൻ വെളുവെളുത്തചിത്രപടങ്ങൾമാടിയൊതുക്കിപടിഞ്ഞാറിന്നോരത്തുമുങ്ങാൻ പോയ്‌!ചിന്തകളെല്ലാം കൊടുമ്പിരികൊണ്ടിരിക്കുംചിന്താശൂന്യമാം മനസ്സിൻവരണ്ട തിരുമുറ്റത്ത്നീളംകൂടിയ പോക്കുവെയിൽ വന്നൊളിഞ്ഞുനോക്കുന്നുകാർമുകിൽമാലകൾക്കിടയിൽനിന്നുമൊരുമിന്നലൊളിപോലെ.കുങ്കുമച്ഛവിപടർന്നുനിൽക്കുംമേഘച്ഛായയിൽകങ്കണംപോൽവന്നു നീളേപടർന്നിറങ്ങുന്നൂമഴയിൽ കുളിർന്നതാംവെള്ളിനിറമോലും ഈറൻ നിലാവ്.. !പകലിന്നറുതിയായപ്പോ-ളാണെനിക്ക്പകലിന്റെ ബാക്കിപത്രംകണ്ടതുപോൽഎൻ ജീവിതത്തിൻ സായാഹ്നത്തി-ലെത്തിയതറിയുന്നത്…ആകാശത്തുനിന്നും വന്നുചേരുംചെഞ്ചായമീഭൂമികന്യകയെ വലംചുറ്റവേനിന്നിലും എന്നിലുമുള്ളനിറങ്ങളെല്ലാമപ്പോൾഅവയിൽ വർണ്ണാഞ്ചിതം…

പെട്ടെന്നൊരു ദിവസം ക്യാൻസറാണെന്നറിയുമ്പോൾ

രചന : രാജേഷ് കോടനാട് ✍ ജീവിതം അന്നു മുതലാണ്ശരിക്കും തുടങ്ങുന്നതെന്നങ്ങ്വിചാരിക്കും!ചുവന്നു തുടുത്തഒരു പുതിയ സൂര്യനെ നോക്കിപ്രഭാതത്തിൽ എന്നുംചിരിക്കാൻ തുടങ്ങുംഒരു പനിനീർച്ചെടിയുടെ കമ്പ്മുറ്റത്ത് കുത്തിഎന്നും നനയ്ക്കാൻ തുടങ്ങുംപിണങ്ങി നിൽക്കുന്നവരെയൊക്കെനേരിട്ട് പോയിക്കണ്ട്‌അവരുടെ കൈയെടുത്ത്ചുണ്ടോട് ചേർക്കുംനേരിട്ട് കാണാൻ സാധിക്കാത്തവരെഫോണിൽ വിളിച്ച്ക്ഷമാപണം നടത്തുംപുലരും മുമ്പേ ഉണർന്ന്തൊടിയിലെ…