തുളസിപ്പൂക്കൾ.
രചന : ശ്രീകുമാർ എം പി* ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്കൈയ്യിൽ ചെറിയൊരുപുല്ലാങ്കുഴലുമാ-യടിവച്ചെത്തുന്നുകണ്ണിൽ പലപലകവിതകൾ മെല്ലെതുള്ളിക്കളിയ്ക്കുന്നുനിറഞ്ഞ പീലികൾനെറുകയിൽ കുത്തിതുളസിപ്പൂമാലകഴുത്തിലിളകികരിമുകിൽ മേനിവിളങ്ങി തേജസ്സിൽകവർന്ന വെണ്ണതൻനുകർന്ന പാടുകൾകവിളിൽ കാണുന്നുപദ്ധതിയിനിയുംപലതുണ്ടെന്നാ നൽപുഞ്ചിരി ചൊല്ലുന്നുഅരയിലെ മഞ്ഞപ്പട്ടയഞ്ഞങ്ങനെമണ്ണിലിഴയുന്നുഅറിയുന്നീലതുപ്രപഞ്ചചലനമെല്ലാമറിഞ്ഞാലും !ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്.