ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

അമ്മ ഉറങ്ങിയിട്ടില്ല.

രചന : ഷാജു. കെ. കടമേരി* കത്തും നട്ടപ്പാതിരചങ്ക് തുരന്ന് പാടുംദുരിത തീമഴമഴക്കാറ്റിൽപുറംതൊടിയിലെമരം കടപുഴകുന്നു.നെഞ്ച് തുരക്കുംഇട്ടിമുഴക്കങ്ങളിൽകരിഞ്ചിറകടിച്ചാർത്ത്വിതുമ്പും സ്‌മൃതികൾ.ചോരക്കനവുകൾകണ്ണ് തുറിക്കുംഅഗ്നിപെരുമഴഅറുത്തുമാറ്റിയിട്ടുംകരിങ്കിനാവുകൾദുഃസ്വപ്നങ്ങളിൽകൈകാലിട്ടടിച്ച്. പതറിപെയ്യുന്നമഴയിലിറങ്ങിചിന്നംവിളിക്കുന്നു.കരിനാഗങ്ങളിഴഞ്ഞൊരുതെരുവിൽകഴുകൻ കൊത്തിയസ്വപ്നചീന്തുകൾ.കാലൻകോഴികരഞ്ഞൊരു രാത്രിആൾക്കൂട്ടങ്ങൾരോദനമായ്.ആശ്വാസത്തിൻപിടിവള്ളികളിൽതേനീച്ചകൂടിളകുമ്പോൾദിക്കുകൾ വിങ്ങികുത്തിയിറങ്ങി. തലച്ചോറിൽഇരുമ്പാണികൾഉന്മാദ കടലിലിറങ്ങിദിക്കറിയാതെതുഴഞ്ഞൊരു അമ്മചോറ് വിളമ്പി കണ്ണുകൾകാതുകൾ കോർത്തു……( ഷാജു കെ കടമേരി )( കലാപത്തിൽ മകനെനഷ്ടപ്പെട്ട…

തമിഴ് ഹാസ്യത്തിന്റെ മുടിചൂടാമന്നൻവിവേക് വിടചൊല്ലി.

മുരളി രാഘവൻ* ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്.തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. 1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.…

ഫഹദും സൗബിനും നിരാശപ്പെടുത്തുന്നു.

Sumod S* ഉദൃാനപാലകന്‍(ഹരികുമാര്‍ -ലോഹിതദാസ് ) എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ സുധാകരന്‍ ഉറങ്ങുന്നതിനുമുന്‍പ് കട്ടിലിലിരുന്ന് കാല് പരസ്പരം തട്ടിക്കുടഞ്ഞ് വൃത്തിയാക്കുന്നത് കാണാം..അതത്ര വലിയ കാരൃമാണോ എന്ന് തോന്നിയ്ക്കും വിധം ലളിതമെങ്കിലും സൂക്ഷ്മമായ നിരീക്ഷണത്തിന്റെ റിസള്‍ട്ടാണത്.. ഒരു കഥാപാത്രത്തെ,…

വിഷുപ്പക്ഷിയുടെ സങ്കടം.

രചന : ഷൈലാകുമാരി* മരക്കൊമ്പിലിന്നുമിരിക്കുന്നു ഞാനുംമരണത്തിൻഗന്ധം നിറയുമീ ഭൂവിൽകണിക്കൊന്നപൂത്തു വിടർന്നോരു നേരംചിരിച്ചാർത്തു പൈതങ്ങളെത്താതിരിക്കേഎനിക്കൊന്നു പാടാൻ മനസ്സില്ല തെല്ലുംകരയുന്ന കണ്ണുമായ് മനുഷ്യരിരിക്കേവിഷുപ്പക്ഷി ഞാൻ മാത്രം പാടുവതെങ്ങനെതിരിച്ചുവരുമോവിഷു വീണ്ടും പണ്ടത്തെ-ച്ചിരിക്കാലമായി.. പൂക്കാലമായി..

ഹൃദയസങ്കീര്‍ത്തനം.

രചന : അനില്‍ പി ശിവശക്തി* മദനസുരഭില മൗനകുസുമമേവദനസുസ്മിത മൗനാനുരാഗമേനീരദകുമുദ കല്ലോല വീണയില്‍വേപദുമൂളുന്ന പ്രണയശലഭം ഞാന്‍ . അധരയുഗ്മം അരുണരേണു ശോഭിതംഅണയും രജനീ നിറമൊത്തകൂന്തലുംമിഴിയിണ ഇളകിയാടുമിളമാനിന്‍ –മൗന ശൃംഗാരാ കേദാരരൗദ്രവും. ചെമ്പകമലരിന്‍നിറ ഗാത്രംചന്ദ്രശോഭിതം പാലൊളിതൂവിമുല്ലമൊട്ടിന്‍സുഗന്ധപവനന്‍മെല്ലെത്തഴുകി നിന്‍ അംഗസൗഭാഗ്യം . ഉദിര്‍ക്കുകപുഞ്ചിരി മമ…

മഴപ്പെയ്ത്ത്.

രചന : പ്രകാശ് പോളശ്ശേരി. ഇമ്മഴയിപ്പോപെയ്തൊഴുകും ആഴിയിൽചെന്നുപതിച്ചുപ്രളയമാകുമിനിആർത്തലച്ചാഴി തിരമാലകൾ പൊക്കിതന്നുടെ എതിർപ്പൊന്നു ചൊല്ലിടും പിന്നെയും വെട്ടിനിരത്തി കുന്നുകൾ,താഴ്‌വാരച്ചോലകൾഇട്ടു നിരത്തി കെട്ടിടം കെട്ടിയുംതട്ടുതട്ടായി നിന്നൊരു ഭൂമിയെതട്ടിനിരത്തി മൈതാനമാക്കിയും കെട്ടിപ്പൊക്കുമ്പോൾ ഓർക്കില്ല വർഷത്തെപ്പെയ്ത്തിൻ്റെ കാഠിന്യം തെല്ലുനേരം പോലുംഇട്ടു നിരത്തിയ വയലുകൾ തടാകങ്ങൾഇല്ല ഇനിപ്പെയ്ത്തു വെള്ളം…

രാഗഹാരം.

രചന : ശ്രീകുമാർ എം പി* വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊകിനിഞ്ഞിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും…

അവൾ.

രചന : ലിസ്സ ലിസ്സ ❣️ അവൾ എന്നും തനിച്ചായിരുന്നു..അവൾക്ക് ആരുമുണ്ടായിരുന്നില്ല..അവൾക്ക് കാമുകനും ഉണ്ടായിരുന്നില്ല..അവൾക്ക് അക്ഷരങ്ങളോടായിരുന്നു പ്രണയം..അവൾ അക്ഷരങ്ങൾകൊണ്ട് മാലകോർത്ത് കഴുത്തിലണിഞ്ഞുരസിക്കും..അവൾ കവിതകൾ കുറിച്ചിരുന്നു..അവൾ ആ മൂന്നക്ഷരത്തെ തൻ മാറോടുചേർത്തുതാലോലിക്കും..അവൾഒറ്റമുറിയിലെ മതിലുകളെ തൻകവിതചൊല്ലികേൾപ്പിക്കും..അവൾ നട്ടുച്ച സ്വപ്നങ്ങൾ മാത്രം കണ്ടു..അവൾ അതിമനോഹരമായി പാടുമ്പോൾ..അവളുടെ…

അടയാളം.

രചന : എം. എ. ഹസീബ്* സ്വത്വത്തെ വാക്കിൽകുരുക്കിയാലതിനുഅടയാളാമെന്നുപേരു ചൊല്ലാം.‘ഞാൻ’- എന്നെനിക്കുഞാൻ നൽകുമാകാരം,ക്ഷിപ്രമൊടുങ്ങും,അതുമുതൽ ഞാനുംഅടയാളമായ് മാറിടും!സൂര്യാംശു പോലെസ്ഫുരണം ചെയ്യുന്നസത്യ പ്രകാശിതംഇന്നുകളാണെന്റെനാളേക്കടയാളം.എന്റെ,കാല്പനീകാകാശം,അക്ഷരപ്പൂക്കളാൽകവിത കോർക്കുന്നചിന്തകൾക്കടയാളമാകുന്നു.ആകുലതകളിൽ,വ്യഥ വീഥികളിൽ,അതിജീവനപർവ്വങ്ങളിൽ,ആ കണ്ഠാന്ധകാരഏകാന്ത മൗനങ്ങളിൽ,ആൾക്കൂട്ടാരവങ്ങളിൽ,അഖിലാണ്ഡമണ്ഡലംഅടയാളങ്ങൾ..ദിന വട്ടങ്ങളെന്നിൽനിറക്കുംനൂറുനൂറായിരംഅടയാളങ്ങൾ.കാല ചക്രങ്ങളേറെകറങ്ങുമിനിയും,മരണം,മണൽവിരിപ്പിലുറക്കുമ്പോൾഓർമ്മ മറക്കുംപിന്നെയും പിറക്കുംപരമ്പരകൾതലമുറകൾപ്രപിതാവിനേയുംമറന്നിടാമെങ്കിലും,ആർക്കുമറിയാ-തടയാളമായ്,ഞാൻ പിറവികൊണ്ടേയിരിക്കും.!

മോരുണ്ടോ.

രചന : സജി കണ്ണമംഗലം* പണ്ടൊരു ചേട്ടൻ മദ്ധ്യാഹ്നത്തിൽകുണ്ടറയുള്ളൊരു വീട്ടിൽ ചെന്നൂകണ്ടില്ലാരെയുമെവിടെപ്പോയെ-ന്നുണ്ടൊരു ശങ്ക,വിളിച്ചൂ മെല്ലെഉണ്ട,പ്പോളൊരു നാദമകത്തൂ-ന്നുണ്ടാരാണ്ടാ,ച്ചേട്ടനറിഞ്ഞു!ചേട്ടൻ വേഗം ചൊല്ലീ ഞാനൊരുകൂട്ടം നോക്കാൻ വന്നതിദാനീംവിൽക്കാൻ പലവക മരമിവിടുണ്ടെ-ന്നാൾക്കാരൊക്കെപ്പറയുന്നതിനാൽനോക്കാനായിട്ടെത്തിയതാണേനോക്കിയുറപ്പിച്ചഡ്വാൻസ് നൽകാംവീട്ടിനകത്തൂന്നപ്പോളൊരുവൻനീട്ടിവിളിച്ചുപറഞ്ഞൂ, നിൽക്കൂഊണു കഴിച്ചിട്ടുടനെത്താം ഞാൻഉണ്ണുന്നോ താനെങ്കിലിരിക്കൂഅയ്യോ വേണ്ടാ പശിയില്ലേതുംവയറിനു സുഖമില്ലല്പം പോലുംഅതിനൊരു മറുപടി വന്നില്ലപ്പോൾഅതിയാൻ…