പഴുത്തില … Thomas Antony
ഉത്തുംഗ ശൃംഗത്തിൽഒരു കടലാസ്സുപതംഗം പോൽപച്ചിലകൾക്കിടയിലൊരുപഴുത്തില ഞാൻ പാടുന്നു.ഉച്ചസ്ഥായിലെന്നെകണ്ടിട്ടു കൺമഞ്ചുന്നുവോ?മാഞ്ചുവട്ടിലെ മച്ചിങ്ങാപോൽപൊഴിയും ഞാൻ പൊടുന്നനെ.അധിക നാൾ ഇനിയാവില്ലജീവിതക്കൊതിപൂണ്ടപോൽഇത്തിൾ കണ്ണി പോലെകടിച്ചുതൂങ്ങികിടക്കുവാൻഎത്ര ഉയര സ്ഥിതിയിൽഞാനിന്നായിരിക്കുന്നുവോഅത്രതന്നെ ഭയാനകമെ –ന്നോർക്കെയെൻ വൻപതനംഎന്മനമിന്നു തേങ്ങിടുന്നുമങ്ങുന്നെൻ കാഴ്ചകൾചിരിക്കവേണ്ട നിങ്ങൾ ഇന്നുയുവപച്ചില കൂട്ടമേ!നാളെ ഇതേ ഗതി വരുമേനിങ്ങൾക്കുമെന്നോർക്കുകപതിതർതൻ മാനസംകണ്ടു വേണ്ടതു ചെയ്യുക.കേഴേണ്ട…