ഇനിയും പിടിതരാത്ത ഓർമ്മകളുടെ മത്സരം.
രചന : കെ.ആർ.സുരേന്ദ്രൻ✍ ഓർമ്മകൾ ക്യൂ പാലിക്കാറില്ല.ഒന്നാം ഓർമ്മ,രണ്ടാം ഓർമ്മ,മൂന്നാം ഓർമ്മഎന്നിങ്ങനെകാക്കത്തൊള്ളായിരം ഓർമ്മകളുംസീനിയോറിറ്റിയിൽ വിശ്വസിക്കാറില്ല.ക്യൂ പാലിക്കൂ എന്ന്എത്ര ഓമനിച്ച് പറഞ്ഞാലും,എത്രയപേക്ഷിച്ചാലും,എത്ര ശാസിച്ചാലും,എത്ര ചൂരൽ പ്രയോഗംനടത്തിയാലുംഓർമ്മകൾസീനിയോറിറ്റിയിൽ വിശ്വസിക്കില്ല.ഡാമിന്റെ ഷട്ടറുകൾഉയർത്തുമ്പോഴുള്ളകുത്തിയൊഴുക്കുപോലെ,അല്ലെങ്കിൽമലവെള്ളപ്പാച്ചിൽ പോലെ,തിരമാലകൾ പോലെഓർമ്മകൾകണ്മുന്നിൽ മത്സരിച്ച്ഇരച്ചെത്തും.ചില ഓർമ്മകൾ വേദനിപ്പിക്കും,ചിലത് ചിരിപ്പിക്കും,ചിലത് കരയിപ്പിക്കും,ചിലത് ചിന്തിപ്പിയ്ക്കും.കണ്ണിറുക്കിയടച്ചാലും,തുറന്ന് പിടിച്ചാലുംമായാതെ,മറയാതെ ഓർമ്മകൾനമ്മെയിട്ട്…