ബ്രോക്കൺ ബിൽഡിംഗ്.
രചന : സെഹ്റാൻ✍ ഒരുപാട് ആളുകൾ താമസിക്കുന്ന കെട്ടിടം.തീർത്തും അപ്രതീക്ഷിതമായാണ് അതെന്റെതലയിൽ വന്നുപതിച്ചത്!ആദ്യം വല്ലാതെയൊന്ന് ഭയന്നുപോയെങ്കിലുംഒരാത്മധൈര്യത്താൽ ഞാനെഴുന്നേറ്റ്നിൽക്കുകയുണ്ടായി.പലതരത്തിലുള്ള ശബ്ദങ്ങൾ കെട്ടിടത്തിനകത്ത് നിന്നുമപ്പോൾഎന്റെ കാതുകളിലേക്ക് പാഞ്ഞുകയറാൻ തുടങ്ങി.ഭയവിഹ്വലരായ,പരിഭ്രാന്തിയിലമർന്ന് പരതിനടക്കുന്ന, രക്ഷാമാർഗം തേടുന്നകുഞ്ഞുങ്ങൾ,സ്ത്രീകൾ,പുരുഷൻമാർ,വൃദ്ധൻമാർ,വൃദ്ധകൾ…അവരുടെ ഞെരക്കങ്ങൾ,വിലാപങ്ങൾ…തകർന്നുവീഴുന്നതോ, വീണുതകരുന്നതോ ആയ ടെലിവിഷനുകൾ,കമ്പ്യൂട്ടറുകൾ,മിക്സികൾ,ഫ്രിഡ്ജുകൾ,ഓവനുകൾ,വാഷിംഗ് മെഷീനുകൾ,വാഷ്ബേസിനുകൾ,ക്ലോസെറ്റുകൾ,ലൈറ്റുകൾ, പാത്രങ്ങൾ…മൂക്കിൻതുമ്പിൽ കണ്ണടവെച്ച ശേഷം…