ഒരു നിരപരാധിയുടെ ആത്മസംഘർഷങ്ങൾ
രചന : ലത അനിൽ ✍ ഇനിയാരെ ബോദ്ധ്യപ്പെടുത്തുവാൻ?ഇനിയാർക്കു ഹർഷം പകരാൻ?വിചാരണ കഴിഞ്ഞു വാസരപ്പടിയിറങ്ങുന്നു സൂര്യൻ.കരഞ്ഞുതീരാവാനം മേലെവിളറിവീഴും വെയിൽ താഴെ.അബ്ദങ്ങളെത്ര പോയ്മറഞ്ഞു.ശുഷ്ക്കിച്ചൊരു രൂപമായയാൾ മാറി.ചെയ്യാത്തെറ്റിനു കോടതിയേറിദേഹവും ദേഹിയും തളർന്നു.“കണ്ണു കെട്ടിയ നീതിദേവതേ‘പിശാച്’ എന്നലറിവിളിച്ച ജനതയെ തിരുത്താനിനിയാകുമോ?അച്ഛനല്ലിയാൾ, ലജ്ജിക്കുന്നുവെന്നോതി അകന്ന മക്കളെതിരിച്ചേൽപ്പിക്കാനാവുമോ?വിശ്വാസനെടുവീർപ്പോടെ ഒപ്പം…