വയലറ്റു പൂക്കൾ നിറഞ്ഞ വഴികളിലൂടെ….. Sindhu Manoj Chemmannoor
നിന്റെ ഓർമ്മകൾ.നെഞ്ചിൽ നിറയുമ്പോൾആർത്തിരമ്പുന്നപെരുമഴക്കാലത്തിലേക്ക്കുത്തിഒലിക്കുകയാണ് ഞാൻനടന്നകലുന്ന വഴികളിൽകണ്ടുമുട്ടാറുള്ള ഇടങ്ങളിൽവയലറ്റു പൂക്കൾ നിറഞ്ഞവലിയ മരച്ചില്ലയിൽകണ്ണുകളുടക്കി നില്ക്കാറുണ്ട്കൊക്കുരുമ്മിയിരുന്നകിളികളെ നോക്കികുശലം പറഞ്ഞ ഇന്നലെകൾപാതയിൽ ഉതിർന്നു വീണപൂക്കളെണ്ണിയിരുപ്പുണ്ടിപ്പഴുംഒരു വേള നമുക്കായ് പൂത്തവയലറ്റ് പൂക്കളെല്ലാംതഴുകിയെത്തുന്ന കാറ്റിൽനമ്മുടെ പ്രണയഗന്ധമറിയാതെനമ്മളെത്താറുള്ള ആ ഒറ്റയടിപ്പാതയിൽവയലറ്റു പൂക്കൾ നിറഞ്ഞ വഴികളിൽനമ്മുടെ പാദങ്ങൾ തേടി ചിതറികിടപ്പുണ്ട് ✍…