സ്നേഹം ചിതയിലെരിയുമ്പോള്‍ ….. Muraly Raghavan
ഞാന്‍ ആരാണ് എന്നുപോലും നീ.. അറിഞ്ഞിരുന്നില്ലേ ??സ്നേഹത്തിന്റെ പര്യായങ്ങള്‍…അറിയാതെ എന്റെ സ്നേഹം ..നിസ്സംഗതയിലാണ്ടപ്പോഴും,സ്നേഹിക്കാനായ് അണമുറിഞ്ഞൊഴുകാനായ്വിതുമ്പുമെന്മനം ആരറിയുന്നൂ….??സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുംകഴിയാതെ ഉഴറുമീമനം ആരറിയൂ…??ആരുടെയും മോഹങ്ങള്ക്കൊരുമോഹഭംഗമാകാനോ???സ്വപ്നങ്ങളിലൊരു ദുസ്വപ്നമാകാനോ??ഞാനൊരു നിമിത്തമാകില്ല.ആരുടെയും വഴിമുടക്കാനാവില്ലെനിക്ക്.ആരെയും നോവിക്കാനുമറിയില്ലെനിക്ക്.മുറിവേറ്റപക്ഷിയാണുഞാന്‍.എന്റെ മുറിവുകളില്‍ …വേദനപോലുമില്ലാത്ത, നിര്‍വികാരതയിലാണുഞാന്‍.യാന്ത്രികമായ ചലനങ്ങളിലെഅനാഥത്വം മനസ്സാണ് .ആരോടും പരിഭവങ്ങളില്ലാതെ..എന്റെ സ്നേഹത്തെവഴിയിലുപേക്ഷിച്ച്എനിക്കായ് ഞാനൊരുക്കിയചിതയിലേക്ക് ഞാന്‍…