നീയെന്ന പ്രഹേളിക
രചന : കെ ആർ സുരേന്ദ്രൻ ✍️ നീ പലപ്പോഴുംപലതാണ്.ചിലപ്പോൾഅശാന്തിയുടെ കടൽ.അസ്വസ്ഥതകളുടെസുനാമിത്തിരകൾഉയർന്ന് പൊങ്ങി,തീരങ്ങളെ കവർന്ന്,വൃക്ഷങ്ങളെ പിഴുതെറിഞ്ഞ്,നിർമ്മാണങ്ങളെ തച്ചുടച്ച്,ക്ഷോഭത്തിന്റെപര്യായമായി മാറുന്നു നീ.ചിലപ്പോൾനീ സ്വച്ഛശാന്തമായതടാകം.അപ്പോഴൊക്കെനീ മാനത്തിന്റെകണ്ണാടിയായി മാറുന്നു.ചിറ്റോളങ്ങൾനിന്നെ വിരളമായിഇക്കിളിപ്പെടുത്തുന്നനേരങ്ങളുണ്ട്.അപ്പോൾനീസുന്ദരിയുംലാസ്യവതിയുമായഒരു നർത്തകിയായിമാറുന്നു.വസന്തത്തെയാവാഹിയ്ക്കുന്നവണ്ടുകളും,ചിത്രശലഭങ്ങളുംപാറിനടക്കുന്നപൂവനമായിമാറാറുണ്ട്നീ ചിലപ്പോൾ.വിഷാദത്തിന്റെസർപ്പദംശനമേറ്റ്ചിലപ്പോഴെങ്കിലുംനീ കരുവാളിയ്ക്കുന്നു.മൗനത്തിന്റെമൺപുറ്റിനുള്ളിൽനീതപസ്സിരിയ്ക്കുന്നവേളകളുണ്ട്.അതേ നീ തന്നെയാണ്ഒരു പ്രചണ്ഡവാതമായി,ഇടിയായിമിന്നലായിപെയ്തിറങ്ങിഭൂമിയെപ്രളയത്തിൽ മുക്കുന്നത്.ഞങ്ങളെ വല്ലാതങ്ങ്ഉലച്ച് കളയുന്നത്.ദേവനുംഅസുരനുമായിനിന്റെ വേഷപ്പകർച്ചകൾ.