മഴവിൽക്കാവടി.
മംഗളൻ കുണ്ടറ* കാർമുകിൽ വിണ്ണിന്റെ വിരിമാറി-ലെത്തുവാൻകാവടി പോലൊരു പാലം തീർത്തു!കാലപ്പഴക്കത്താൽ താഴെ-പ്പതിക്കാതെകാലുകൾ വാനിലും ഭൂവിലും നാട്ടി!കരവിരുതാലർക്കൻ മഴമുത്തുകൾചാർത്തികാവടി സപ്ത വർണ്ണത്തിലാഴ്ത്തി!വാനിലാ വർണ്ണങ്ങൾ വിസ്മയംവിതറവേവാനവും ഭൂമിയും പ്രേമത്തിലായ്!വാനമാ സേതു കടന്നെത്തിഭൂമിയെവാരിപ്പുണർന്നു പ്രണയാർദ്രമായ്!അർക്കനോ അതിലേറിയാകാശംപൂകി യീഅത്ഭുത സല്ലാപക്കാഴ്ച കണ്ടു!സുതാംശുവും താരകങ്ങളുംകൊതി പൂണ്ടുസൂത്രത്തിലണയാൻ നിനച്ചിരിക്കേ!സൂര്യന്റെ ഗതി…