Category: സിനിമ

പവിഴമല്ലി.

കവിത : ശോഭ വിജയൻ ആറ്റൂർ* മഴയിൽ കുതിർന്നഈറൻ സ്വപ്‌നങ്ങൾവീണടിയുമി മണ്ണിൽ.ദളപുടങ്ങളിൽ അശ്രുക്കണങ്ങൾമിഴി നീരായ് തൂകിയതല്ലേ.പാതിയടഞ്ഞ നിൻ കണ്ണുകൾവിടരാൻ കൊതിച്ചിട്ടുംവിടരാത്തതെന്തേ.ഒരു പവിഴമല്ലി പുഷ്പമായ്എൻ മുറ്റത്ത്‌ പൂത്തെങ്കിൽ.കർക്കിടകമഴയിലലിഞ്ഞുനിൻ സ്വപ്നങ്ങൾക്ക് നിറമേകാതെകാലത്തിന്റെ തീഷ്ണതയിൽരാത്രി മഴയായ് വന്നുനിൻ മേനിയിൽ കുളിരു കോരി.അമ്പലമുറ്റത്തെ താരകമായ്‌നീയൊരു ദേവത തന്നെ.പുലരിവെട്ടത്തിൽ…

നീയെന്നിൽ.

രമണി ചന്ദ്രശേഖരൻ* ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നുമൂകമാം സ്നേഹത്തിൻ മന്ത്രഗീതം . കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെമായാത്ത നാണത്തിൻ ശോണിമയിൽ,മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽനിനക്കായി മൂളി മധുരഗീതം. പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീപാതിരാപ്പൂവിന്നിതളുകളിൽ,തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി. മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽമധുപാത്രമെങ്ങോ…

വീഴ്ച്ച.

കവിത : റഫീഖ് പുളിഞ്ഞാൽ* ഒറ്റക്കായപ്പോൾ ആകാശവുംകൂട്ടിനില്ലെന്നുതോന്നി.ഓരോ ഇല്ലായ്മകളേയും അടുക്കിവെച്ച്അയാളൊരുമുറി പണിയാൻതുടങ്ങി.വേദനകൾകൊണ്ടതിനുചായമടിച്ചു,ഏകാന്തതകൊണ്ട് തീൻമേശയൊരുക്കി.നെടുവീർപ്പുകൊണ്ട്ഊതികാച്ചിയ തീയിൽപൊള്ളിപ്പോയപ്രാണന്റെ അടയാളങ്ങളെതിരഞ്ഞുനോക്കി.കിനാക്കളെനിവർത്തിയിട്ട്അതിലയാൾ ഉറങ്ങാൻ കിടന്നു.മേൽക്കൂരയില്ലാത്തമുറിക്ക്കാവലിരുന്നനക്ഷത്രങ്ങളെല്ലാം ഉറങ്ങിപ്പോയി.കൂരിരുട്ടിന്റെ മൗനങ്ങളിൽഅവന്റെനിശ്വാസങ്ങൾ പെരുമ്പറകൊട്ടി.ഇരുട്ടിൽ പ്രസവിക്കുകയുംഅവിടെത്തന്നെ മരിക്കുകയുംചെയ്യുന്നകുഞ്ഞുങ്ങൾക്കയാൾ ചിന്തകളെന്നുപേരിട്ടു.ഭൂതകാലത്തിന്റെ കുത്തിനോവിക്കലിൽനിന്നുമിറങ്ങിയോടികിതപ്പുകൾ മൽപ്പിടുത്തംനടത്തുന്ന വർത്തമാനകാലത്തിലേക്കയാൾ വീണുകൊണ്ടിരുന്നു.

ആ നിമിഷങ്ങൾ

കവിത : പ്രകാശ് പോളശ്ശേരി* കൊട്ടിയടച്ച നിൻവാതിലിൽ മുട്ടാതെകൊട്ടും കുരവയുമൊതുക്കി നിന്നതാണ്പിന്നെ സ്മൃതിയുടെ തട്ടകം തന്നിലായ്പട്ടു പുതച്ചു കിടന്നതാണ് ഏതോ ഉൾവിളി കേട്ട പോലന്നു നീഎന്നുള്ളിലൊരു ദീപം തെളിച്ചതാണ്പിന്നെവറ്റുന്നമുറക്കു നീയെൻ്റെകോൽ വിളക്കിലെണ്ണ നിറച്ചതാണ് ദൂരത്താകാശപ്പരപ്പിലൊക്കെയുള്ളനക്ഷത്രങ്ങളൊക്കെ സാക്ഷിയാണ്അദൃശ്യപരസ്പരാകർഷണത്തോടെആരൊക്കൊയോആണെന്നുതോന്നിയതാണ് പാതിരാവൊരുക്കിയ പന്തലിൽനാമന്ന്പാതിയും പതിയുമായ് കളിച്ചതാണ്പിന്നേതോഉൾവിളി…

മാലിക്.

Haris Khan* മാലിക് പ്രതീക്ഷിച്ചപ്പോലെ തന്നെ ..മഹേഷ് നാരായണൻ ഗംഭീരമെയ്ക്കിങ്ങാണ്.ഇസ്ലാമോഫോബിയയും സിനിമയുടെ നെഗറ്റീവ് വശങ്ങളും അത് വഴി കുറേ മറച്ച് വെക്കാൻ പറ്റുന്നുണ്ടേലും ഇടക്കിടെ അതിൻെറ തേറ്റ പുറത്തേക്ക് വെളിവാകുന്നുണ്ട്…അദ്ദേഹത്തിൻെറ മുൻകാല ചിത്രമായ “ടേക് ഓഫും” ഇത്തരം വികലചിന്തകൾ പേറുന്നതായിരുന്നു. പക്ഷെ…

കർക്കിടകം വരഞ്ഞത്.

ഷാജു. കെ. കടമേരി* കർക്കിടകം വരഞ്ഞത്അനുഭവത്തിന്റെനട്ടുച്ചമഴ നനയുമ്പോൾമുറിവുകൾ തുന്നിച്ചേർത്തകവിതയിലെ അവസാനവരികൾക്കും തീപ്പിടിക്കുന്നു.ഇരുൾ നിവർത്തിയിട്ടജീവിതപുസ്തകതാളിൽകനല് തിളയ്ക്കുന്നവഴികളിൽതലയിട്ടടിച്ച് പിടഞ്ഞ്കവിത പൂക്കുന്നഓർമ്മമരക്കീഴിൽനനഞ്ഞ് കുതിർന്ന്ദിശതെറ്റി പതറിവീണചങ്കിടിപ്പുകൾഅഗ്നിനക്ഷത്രങ്ങളായ്നിരന്ന് നിന്ന്ജീവിതത്തോടേറ്റുമുട്ടുന്നു.ഹൃദയജാലകം തുറന്നൊരുപക്ഷി , പാതിമുറിഞ്ഞചിറകുകൾ വീശിപെരുമഴ കോരിക്കുടിച്ച്വസന്തരാവുകൾക്ക്വട്ടം കറങ്ങുന്നു.ചോർന്നൊലിക്കുന്ന ജീവിതംവരികൾക്കിടയിൽ കുതറിമഴമേഘങ്ങൾ തുന്നിയജീവിതത്തിന്റെഇടനെഞ്ചിലേക്ക്ഓർമ്മതാളുകൾനിവർത്തുന്നു.പള്ള പൊള്ളിക്കരിഞ്ഞ്കർക്കിടക കോള്വരച്ചൊരു നട്ടുച്ചകളിക്കൂട്ടുകാരന്റെ വീട്ടിലേക്ക്കയറിചെന്നതുംചോറ് തരാതെമുഖം…

മൃഗീയം.

കവിത: മംഗളാനന്ദൻ* അറിയാം, നരനേക്കാൾക്രൂരനായൊരുജീവിപിറവി കൊണ്ടിട്ടില്ലീഭൂമിയിലിന്നേവരെ.മനുഷ്യൻ മനുഷ്യനെശത്രുവാക്കുന്നു,സ്വന്തംമനസ്സാക്ഷിയെപ്പോലുംചതിയ്ക്കാനറിയുന്നു.മനുഷ്യൻ മനുഷ്യനെകൊല ചെയ്യുന്നു നിത്യം,മനസ്സിൽ പക വച്ചുംപുഞ്ചിരി പൊഴിക്കുന്നു.ചിരിയ്ക്കാനറിയുന്നജീവിയായ് ജനിച്ചവൻചതിക്കാൻ വിഷംചേർക്കുംപുഞ്ചിരിപ്പാലിൽപോലും.ഇരുകാലികളായമാനവകുലമെന്യേഒരുജീവിയൂം തമ്മിൽകൊന്നൊടുക്കാറില്ലല്ലോ.വംശഹത്യക്കായ് മൃഗംപദ്ധതിയിടാറില്ല,വംശീയ കലാപങ്ങൾമർത്ത്യന്റെശീലംമാത്രംസ്വത്തുക്കൾ വാരിക്കൂട്ടാൻശ്രമിക്കാറില്ലമൃഗംമർത്ത്യന്റെയാക്രാന്തത്തി-ലസ്വസ്ഥമാണീലോകം.നരനേതളവിലുംക്രൂരത കാണിക്കുമ്പോൾവെറുതെ “മൃഗീയ”മെ-ന്നതിനെ വിളിയ്ക്കല്ലേ.കഷ്ടം! ഈമൃഗങ്ങൾക്കുമാനക്കേടുളവാകുംദുഷ്ടനാം മനുഷ്യനെമൃഗത്തോടുപമിച്ചാൽ.

മിന്നാമിന്നീസന്ദേശം.

വൃത്തം: മന്ദാക്രാന്ത (വിനോദ് വി.ദേവ്.) മിന്നാമിന്നീ ജ്വലനപതഗേ എന്റെമേൽ വന്നിരിക്കൂ..പ്രേമക്ലാന്തൻ അവശനിവനിൽ ദീപനാളം തെളിക്കൂ ..!പൂർണ്ണാമോദം ചെവിതരികടോ എന്റെ രാഗോംഗിതങ്ങൾനല്ലാർവേണീ തരുണിമണിയോ – ടൊന്നുപോയോതിയാലും.അഗ്നിച്ചില്ലായ് തവതനുവിലീ സ്വർണ്ണനാളം ജ്വലിക്കേ ,രാത്രിക്കാഴ്ച സുലഭമമലം നിന്റെ ഭാഗ്യങ്ങളല്ലേ !പ്രേമിപ്പോർക്കായ് നലമഖിലവും നീ ചൊരിഞ്ഞീടിൽ നിന്നെ…

തുളസിക്കതിർ.

രചന : ശ്രീകുമാർ എം പി* എങ്ങു പോയെങ്ങു പോയെന്റെ കൃഷ്ണഎന്നെപ്പിരിഞ്ഞു നീയെങ്ങു പോയിഎന്നും നീ കൂടെയുണ്ടാകുമെന്ന്എങ്ങനെയൊ ഞാൻ ധരിച്ചു പോയിപീലിത്തിരുമുടി കണ്ടതില്ലകൃഷ്ണതുളസീഹാരമില്ലഓടക്കുഴൽനാദം കേട്ടതില്ലഓടിത്തളർന്ന മുകുന്ദനില്ലചേലൊത്ത ചേവടി കണ്ടതില്ലചേലുള്ള തങ്കക്കൊലുസുമില്ലചന്ദനപ്പൂമണമെത്തിയില്ലചാരുതുളസീഗന്ധമില്ലആത്മാവലിക്കുന്ന നോട്ടമില്ലആനന്ദമേകും ചിരിയുമില്ലആരും കൊതിയ്ക്കുന്ന കാന്തിയില്ലഅമ്പാടികൃഷ്ണനെ കണ്ടതില്ലഞാനെന്ന ഭാവം ഫണം വിരിച്ചൊഞാനെന്ന…

പൂമരത്തിൻ്റെ സങ്കടം.

രചന – സതിസുധാകരൻ.* ‘ശാന്തമായൊഴുകുന്ന നദിക്കരയിൽകുഞ്ഞിക്കുടിലൊന്നു കെട്ടി ഞങ്ങൾഅരുമക്കിടാങ്ങളായ് രണ്ടു പേരുംആമോദത്തോടെ കഴിഞ്ഞ നാളിൽപൂത്തു നില്ക്കുന്ന പൂമരങ്ങൾമുറ്റത്തു ചുറ്റും വളർന്നു വന്നു.കുഞ്ഞിക്കിളികളും കൂട്ടരുമായ്പൂമരക്കൊമ്പിൽ വന്നിരുന്നു.തേനൂറും മധുര ശബ്ദങ്ങളാലേഈണത്തിൽ പാട്ടുകൾ പാടി നിന്നു.പൂമരക്കൊമ്പിലായ് കിളികളെല്ലാംകൂടുകൾ കൂട്ടി വസിച്ചിരുന്നുകിളികൾ തൻ മധുര ശബ്ദങ്ങളാലെപരിസരമാകെ നിറഞ്ഞു…