മഴയുടെ പ്രണയ ഭാവങ്ങൾ.
കവിത : രാജ് രാജ്* ഓർമ്മകളിൽ നിറഞ്ഞു പെയ്യുന്നമഴനൂലുകൾ പോലെനീ പെയ്തുനിറയുമ്പോൾഅതിൽ മതിയാവോളംനനയാനും ആകുളിരിൽ മയങ്ങാനും എന്ത്സുഖമാണ്…മഴയുടെ നിർവചിക്കാനാവാത്തഭാവങ്ങൾ പോലെയാണ്നിന്റെ പ്രണയം….ചിലപ്പോൾ നൃത്തംവയ്ക്കുന്നമഴനൂലുകളെ പോൽകൊതിപ്പിക്കും..മറ്റുചിലപ്പോൾതിമിർത്തുപെയ്യുന്നഇടവപ്പാതി പോലെതോരാതെ പെയ്തുതപിപ്പിക്കും…ചിലപ്പോൾകർക്കിടകത്തിലെചന്നം പിന്നം പെയ്യുന്ന മഴപോലെഎന്നിൽ അലിഞ്ഞിറങ്ങും…നിനച്ചിരിക്കാതെഇടിവെട്ടി പെയ്യുന്നതുലാ മഴപോലെഉള്ളുപൊള്ളിക്കുംചില നേരം…പലപ്പോഴും ഒരുപുതുമഴയുടെസാന്ദ്ര സംഗീതം പോലെ…