ഓര്‍മ്മയുടെ തീവണ്ടികിതച്ചുകൊണ്ടുവര്ഷങ്ങള് പിന്നോട്ടേക്ക്പാഞ്ഞപ്പോള്തേങ്ങുന്നുവോഉള്ളിലൊരു അരിപ്രാവ് പാളംതെറ്റിയചിന്തകളിലൂടെ നുഴഞ്ഞുകേറിമനസ്സിന് വാതായനങ്ങളില്ചെറുകാറ്റായിതഴുകിയുണര്ത്തുന്നുപുസ്തകതാളിലൊരു –കോണില്‍ നീ കോറിയിട്ടപ്രണയാക്ഷരങ്ങൾ.. ചിതലരിച്ച ഏടുകള്ക്കിടയിലുംചാവാതെ-കിടക്കുന്നതെന്തേ,മൃതസഞ്ജീവിനിപോലെയാമൃദുലാക്ഷരങ്ങള്..ആത്മഹത്യക്കൊരുങ്ങിയസ്വപ്നങ്ങളെപുനര്ജീവിപ്പിക്കാനോ ? അറിഞ്ഞുമറിയാതെയുംജീവിതപ്പാളങ്ങളിൽചതഞ്ഞരഞ്ഞു പോകുന്നചില നിമിഷങ്ങള്‍,പേരറിയാത്തഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയഅജ്ഞാതസഞ്ചാരിയുടെഓർമ്മകളും പേറികുതിച്ചു പായുന്നതീവണ്ടിപോലെ ,കുതിച്ചും കിതച്ചും ഇഴഞ്ഞുംപോകുന്ന ജീവിതയാത്രയ്ക്കിടെ,പച്ചക്കൊടി കാണിക്കുന്നഗാര്ഡിനെപ്പോലെപുഞ്ചിരി പൊഴിക്കുന്നുമധുരിക്കുന്ന ഓര്‍മ്മകൾ ശ്രീരേഖ.എസ്