കപോതി
രചന : തോമസ് കാവാലം അന്തിമയക്കത്തിലൊരേഴയാം കപോതിഗമിക്കുന്നിമ്പമായ് നഗരവിഹായസ്സിൽപന്തികേടുകാണുന്നോ, കണ്ണുകളുന്തി നീനോക്കുന്നോ പഥികാ! അവളുടെ നെഞ്ചതിൽ? ചിലന്തിയെപ്പോലെ നിൻമനം നിർലോപംചതിക്കുഴികൾ തീർക്കുന്നവളുടെ വഴിയിൽവലകെട്ടി തലനീട്ടി ഇരയെ വെട്ടിലാക്കാൻഇമപൂട്ടിയൊരു മുനിയെപ്പോലിരിക്കുന്നു. കണ്ണുമഞ്ചിയൊരു നിശാശലഭം പോൽഏതു വിളക്കിന്നഗ്നിയിലെരിഞ്ഞവൾ?ഏതോ ചുവരുകൾക്കുള്ളിൽ കുടുങ്ങിയോ?വലയിൽ വീണവളെ മുഴുവൻ വിഴുങ്ങിയോ?…