കോളാമ്പിച്ചെടികൾ’ക്ക് പറയാനുള്ളത്. …. പള്ളിയിൽ മണികണ്ഠൻ
നീ വിരൽത്തുമ്പുകൊണ്ടെന്റെകവിളിണ തുടച്ചിട്ടുംഞാൻ കരയുന്നുണ്ടെങ്കിൽ…നിന്റെ നെഞ്ചിൻചൂടിലേക്കെന്നെചേർത്തുനിർത്തിയിട്ടുംഎന്റെ കിതപ്പടങ്ങുന്നില്ലെങ്കിൽ….നിന്റെ ചുംബനങ്ങളേറ്റിട്ടുംഎന്റെ നെഞ്ചിടിപ്പൊടുങ്ങുന്നില്ലെങ്കിൽ…….നിന്റെ സ്നേഹം ചോദ്യംചെയ്യപ്പെടുകയാണ്.!പറിച്ചുനടലിന്റെ വേദനകളെക്കുറിച്ചുംപടിയിറങ്ങുന്നവരുടെ പിടയലുകളെക്കുറിച്ചുംനിറമറ്റവരുടെ കനവുകളെക്കുറിച്ചുംനിനക്കെന്തറിയാം.?നിനക്ക് സ്നേഹിക്കാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കിതക്കില്ലായിരുന്നു,പ്രണയിക്കാനറിയുമായിരുന്നെങ്കിൽഞാനിങ്ങിനെ തളരില്ലായിരുന്നു,കണ്ണീരൊപ്പാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കരയില്ലായിരുന്നു……‘അതിരുകളുടെ ബന്ധനം’ പൊട്ടിക്കാൻനിനക്കെപ്പോഴും ആവേശമായിരുന്നു.വേരറുക്കപ്പെടുന്നവരുടെ വേദനയുംവിലപിക്കുന്നവരുടെ വേവും മാത്രമാണ്നീയെന്നും അറിയാതിരുന്നത്.എന്റെ കിനാവുകളെ,പ്രതീക്ഷകളെ,സ്വാതന്ത്ര്യങ്ങളെ,എന്റെ നേർക്കാഴ്ചകളെയെല്ലാംനിന്റെ ‘വേലിക്കെട്ടിനകത്തേക്ക്പറിച്ചുനട്ടു’കൊണ്ട്നിനക്കെങ്ങിനെയാണ്മികവിന്റെ രൂപമാകാൻ കഴിയുക.?‘സ്വർണംപൂശിയബന്ധനങ്ങളുടെ ഇരുമ്പഴി’കളിൽഒരു…