പഴുക്കാമൂപ്പത്തി
രചന : വൈഗ ക്രിസ്റ്റി ✍ നാട്ടിലെശവക്കല്ലറകളുടെ സൂക്ഷിപ്പുകാരിയായിരുന്നുപഴുക്കാമൂപ്പത്തിരാത്രികാലങ്ങളിൽ ,മൂപ്പത്തി ശവക്കല്ലറകൾക്കരികിലൂടെ നടക്കുമായിരുന്നുവെന്ന് ,(പറഞ്ഞു കേട്ട അറിവാന്നേ)ആ സമയത്ത് ,ശവങ്ങളെല്ലാം എഴുനേറ്റ് നടന്നു വരുമായിരുന്നെന്ന് ,അവരെല്ലാംപുതച്ചിരുന്ന വെള്ളത്തുണികൾവായുവിൽ ചുഴറ്റി ,പഴുക്കാമൂപ്പത്തിയുടെ കാൽച്ചുവട്ടിൽകുത്തിയിരിക്കുമായിരുന്നെന്ന് ,മൂപ്പത്തി ,ഉപമകളിലൂടെ അവരോട് സംസാരിക്കുമായിരുന്നെന്ന് ,ശവങ്ങളായ ശവങ്ങളെല്ലാംമൂപ്പത്തിയുടെ ശിഷ്യരായിരുന്നു…