“എന്റെ ചിന്തകളെവിടെ ?”
രചന : ഷാജി പേടികുളം✍ ചിന്തകളെന്നെവിഴുങ്ങവേഞാനപ്പോഴുംചിന്തിക്കയാണെങ്ങനെചിന്തയിൽ നിന്നുരക്ഷനേടാമെന്നിങ്ങനെ !ചിന്തിച്ചു ചിന്തിച്ചുചിന്തകൾക്കിരയായിചിന്തകർക്കൊക്കെവംശനാശം വന്നു.ചിന്തകൾ വറ്റിയമനസുകളിൽആരോ തള്ളുന്നമലിനമാം ചിന്തകൾകുമിഞ്ഞുകൂടിചീഞ്ഞളിഞ്ഞതിൻമണം ശ്വസിച്ചു ശ്വസിച്ചുദുർഗന്ധവും കൂടിഅറിയാതെയായി.ചിന്തതൻ മാലിന്യക്കൂനയിൽനുരയ്ക്കും പുഴുക്കളാൽഎന്റെ കണ്ണുകൾചീഞ്ഞളിഞ്ഞു.ചീഞ്ഞുനാറും ചിന്തകളിൽനുരയ്ക്കുന്ന പുഴുക്കളെനിരന്തരം കർണ്ണപുടങ്ങളിൽവലിച്ചെറിഞ്ഞവരെന്റെകർണപുടത്തെത്തകർത്തുഅവരുടെ ചിന്തകളെന്റെവായിൽ കുത്തിത്തിരുകിയെൻനാവിന്റെ ചലനം കെടുത്തിഅവരുടെ വിഷം വമിക്കുംചിന്തകളെന്റെ സിരകളെതളർത്തിയെന്റെ ചലനവുംകവർന്നെടുത്തൂ പിന്നെവാക്കുകൾ…