☘️ സൂര്യമാനസം ☘️
രചന : ബേബി മാത്യു അടിമാലി✍ എത്രയോ ദൂരെയാണെങ്കിലുംവലം വെച്ചിടുന്നൊരാസൂര്യമാനസം നിത്യംഭൂമിതന്നധിപനായ് സ്ഫുരിക്കുന്നൊരംശുവാൽസ്മരിക്കുന്നു ധരണിയേജ്വലിക്കുന്നു സ്വയമവൻത്യജിക്കുന്നതവൾക്കായി ഉരുക്കുവാനൊരുക്കുന്നനിശീഥതൽപ്പത്തിലായിവിരിയ്ക്കും നിലാവൊളിപകരുന്നതുമവൻ ഉദിയ്ക്കുന്നു വീണ്ടുമേതുടിയ്ക്കും പുലരിയായ്ഉണരുന്നവൾ പുതുപിറവിയിലെന്ന പോൽ പ്രിയനവനേകുവാൻപ്രണയത്തിൻ ചാരുതവിടരുന്നവളുടെഹൃത്തിലായ് താമര അവളുടെ മിഴികളായ്സൂര്യകാന്തിപ്പൂക്കൾനഭസ്സിലേക്കെറിയുന്നുപ്രേമത്തിൻ കടാക്ഷങ്ങൾ