Category: സിനിമ

മീൻ വാങ്ങാൻപോയൊരാള് ..

രചന : രാജേഷ് കോടനാട്✍ അടുക്കള ഭാഗത്തുനിന്ന്മുകളിലേക്ക്പുക ഉയരുന്നുണ്ട്മുറ്റത്തൊരു പൂവൻകോഴിചിറകടർത്തികഴുത്ത് വലിച്ചുനീട്ടി കൂവുന്നുണ്ട്ഒരു ചെയ്ഞ്ചിങ് റോസിൻ്റെഇതളുകൾ മഞ്ഞുരുകിഓറഞ്ച് നിറമാവുന്നുണ്ട്പൊടുന്നനെ ഒരു തെങ്ങിൻപട്ടവന്നു വീണ്മൂക്കു ചൊറിഞ്ഞു കൊണ്ടിരുന്നപൂച്ചയെ തുരത്തുന്നുണ്ട്അടുക്കളയിലൊരുത്തിചുക്കുവെള്ളത്തിന് വെച്ചഅണ്ഡാവിന് താഴെതീയൂതിക്കൊണ്ടിരിക്കുന്നുണ്ട്ആരോ ഒരാൾമടിച്ചു മടിച്ച്പടികേറി വരുന്നുണ്ട്മുറ്റത്തെത്തിതുറന്നിട്ട ജാലകത്തിനുള്ളിൽ കൂടിപൊട്ടിയടർന്നൊരു മിടിപ്പ്ഉള്ളിലേക്കെറിയുന്നുണ്ട്ഇപ്പോൾ അയാൾ ഒറ്റക്കാണ്ഉമ്മറത്തേക്കാരും…

‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കൂകുമ്പോൾ…

രചന : ജയരാജ്‌ പുതുമഠം. ✍ കുയിലിന്റെ കുരവകൾ മയിലിന്റെ അരോചക ശബ്ദം പോലെയാകാറില്ല ഒരിക്കലും. അത് ശാന്തമായ ഒരു ചിന്താധാരയുടെ വിശുദ്ധമേടയിലിരുന്നാകുമ്പോൾ കുയിൽനാദത്തിന് മാധുര്യമേറുകയും പതിവുതന്നെ.കെ. പി. കുമാരൻ എന്ന സാന്ദ്രനായ കലാകാരന്റെ സൃഷ്ടിമഹത്വം കൊണ്ട് ചലച്ചിത്രലോകത്ത് മായാമുദ്ര നേടാനൊരുങ്ങുന്ന…

ഗ്രൂപ്പിസം

രചന : രാജേഷ് കോടനാട്✍ സ്കൂൾ കാലത്തേയുംകോളേജ് കാലത്തേയുംഓരോ മുന്തിരി വള്ളികളുംഞങ്ങളറിയാതെതളിർത്തു പൂവിടുംനീതിമാനും രസികനുംഉത്തരവാദിത്തബോധമുള്ളവനുമായപരമോന്നതനായ അഡ്മിൻഞങ്ങളെ നയിക്കുംപഠിക്കുന്ന കാലത്ത്മിണ്ടാൻ മടിച്ചിരുന്നആൺകുട്ടികളും പെൺകുട്ടികളും“സതീർത്ഥ്യ” ഗ്രൂപ്പിൽഗൃഹാതുരത്വത്തിന്റെപുത്തൻ പ്രപഞ്ചം തന്നെശബ്ദങ്ങളാലും ചിത്രങ്ങളാലുംപുന:സൃഷ്ടിക്കും” മരിച്ചാലും മറക്കുമോ”? എന്ന്ഓട്ടോഗ്രാഫിലെഴുതി പിരിഞ്ഞു പോയപെൺകുട്ടിയെകണ്ടു കിട്ടിയ സന്തോഷത്തിൽഅന്ന്ഹീറോപ്പേന കുടഞ്ഞപ്പോൾമഷി തെറിച്ച്അവളുടെ ജമ്പറിൽനീലപ്പൂക്കൾ…

എന്റെ നായ

രചന : സുരേഷ് പൊൻകുന്നം ✍ എന്താണ് നായേ നിനക്കിത്ര ശുണ്ഠിയെൻപത്ര പാരായണം നിത്യം കാഴ്ചയല്ലേഎത്രയാ വാർത്തകൾ പീഢനം താഢനംകുത്തിക്കൊലപ്പെടുത്തുന്നച്ഛനെ പുത്രനും പുത്രനെയച്ഛനുംപുത്രി, ശോകത്താൽ കരയുന്നുപുത്രീശോകത്താൽ കരയുന്നു മാതാവുംകണ്ണുകണാത്തൊരാൾ ദാ..വണ്ടിതട്ടിപ്പിടയുന്നുകണ്ണുകാണുന്നോരാപ്പിടച്ചിൽ റീലാക്കിമാറ്റുന്നു പോസ്റ്റുന്നു..വൈറലായി മാറുന്നു ലൈക്കുകൾ ഷെയറുകൾ കുന്നുകൂടി മറിയുന്നുവണ്ടി തട്ടിപ്പിടഞ്ഞവൻ…

വിരഹം

രചന : സതീഷ്‌കുമാർ ജി ✍ പ്രണയം… അത് നിങ്ങൾ പ്രണയിക്കുമ്പോൾ അറിയില്ല…വിരഹിയാകുമ്പോൾ മാത്രമാണ് പ്രണയം എന്തെന്ന് അറിയൂ…അതിന്റ സുഖം…സ്വപ്നം…വേദന…കണ്ണു നീർ… കുളിര്… നോവ്…. നീറ്റൽ…അത് അറിയണമെങ്കിൽ നിങ്ങൾ പ്രണയിക്കാൻ പഠിക്കണം…വിരഹിയാകാനും.പ്രണയം സുഖം അറിയാത്തവരെഅതിന്റെ പാരമ്മ്യതയിലെത്തിക്കും…കുളിരറിയാത്തവരെ കോരിതരിപ്പിക്കും….സ്വപ്നം കാണാത്തവരെ സ്വപ്നസഞ്ചാരി ആക്കും…വിരഹം……

നടന്‍ വിജയകാന്ത് അന്തരിച്ചു

തമിഴ് നടനും ഡിഎംഡികെ പാര്‍ട്ടി സ്ഥാപകനുമായ നടന്‍ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്തിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോഗ്യസ്ഥിതി…

തിരനോട്ടം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ സമയപാതകളേറെത്താണ്ടിയിന്നുസന്ധ്യയുംവന്നണഞ്ഞുസന്താനമവരതിരുകൾതേടിസമൂഹമിന്നേറെയാദരവ്നൽകിടുന്നു സമക്ഷസൗഹൃദവും മണ്ണടിഞ്ഞുസഖിയവളുംകൂടൊഴിഞ്ഞുസത്യത്തിൻ മുഖംവികൃതമാക്കിസമയവും കടന്നുപോയി സുന്ദരസ്വപ്നങ്ങളെക്കെയുംസുരഭിലദിനങ്ങളായ്മനമതിൽസിന്ദൂരവർണ്ണം ചാർത്തിടുന്നുസ്തംഭിച്ചൊരി വാർദ്ധക്യവുംപേറിസമയനദിക്കരയിലായ് സഹനമേറെത്താണ്ടിസാഹസങ്ങളൊരുപാട്കാട്ടിസാഹചര്യങ്ങളിൽ നേർവഴിയായ്സാധ്യതകളൊന്നും കൈവിടാതെകണ്ടു സുഖലോലുപജീവിതം ശമിച്ചെങ്കിലുംസുന്ദരലോകം വിട്ടൊഴിഞ്ഞീടാൻസഹിക്കില്ലതു സത്യമെന്നാലുംസമയംകാത്തിരിപ്പൂ

“വെള്ളിക്കാശ് “

രചന : ഷാജി പേടികുളം ✍ മുപ്പതു വെള്ളിക്കാശിന്റെകിലുക്കം കാതുകളിൽഇമ്പം പകരുമ്പോൾ മിഴികളിലെത്തിളക്കവുംമനസിലെ ആർത്തിയുംഇന്നുമൊടുങ്ങാത്തയൂദാസുമാർ പുതിയമുഖവും വശ്യതയാർന്നചിരിയുമായി നാടെങ്ങുംനിറഞ്ഞു നിൽക്കുമ്പോൾമൗനവാല്മീകങ്ങളിൽകുരിശുമാണിയും സ്വപ്നംകണ്ടു പാവം യേശുമാർനിദ്രാവിഹീനരായലയുന്നു.ഒറ്റുവാൻ ചുറ്റിലും മത്സരിക്കേയേശുമാർക്കഭയമീ ലോകത്ത്മൗന വാല്മീകം മാത്രമല്ലേ?സത്യത്തിൻ സമത്വത്തിൻപാതയിൽ വെളിച്ചം പകരുവാൻയേശു മാർക്കാവില്ലത്രെ!!യൂദാസുമാർ കാട്ടും സുഖത്തിന്റെപാതയിൽ ചിന്താവിഹീനരായ്നാം…

കൂടില്ലാത്തവൾ

രചന : ശ്രീവൃന്ദ✍ കാട്ടിലെ മുൾപ്പട൪പ്പിൽ പൂത്തൊരുപൂവ് തായ് വേരിനോടുഞാൻ നിനക്കാരെന്ന് ചോദിച്ചു.കൂട്ടരെ വിട്ടു പറന്നകന്ന പക്ഷികൂടിനെ പലനാൾ ഓ൪ത്തെടുത്തുമുറ്റത്തെ സൂര്യകാന്തി മൊട്ടുപോൽ പെൺപൂവ്വേദനകളിൽ പൂത്തഗ്നിയിൽ വിട൪ന്നു.പതിഗേഹത്തിലൊരതിഥിയായെത്തി,ഇന്നലെ കണ്ടൊരു സ്വപ്നം പോൽകടന്നു പോയി കൗമാരവും .പോയ്മറഞ്ഞ കാലമിനി വരാത്ത കാലംമറവിയ്ക്കെന്തിനു വിട്ടുകൊടുക്കണം…

അമ്മയും മകളും

രചന : കെ ആർ സുരേന്ദ്രൻ ✍ അമ്മയും മകളുംചിക്കാഗോയിൽ നിന്ന്അഞ്ചര-ആറുമണിയോടെമകൾ വന്നുപതിവ് പോലെ.അമ്മ പൂമുഖത്ത്പോക്കുവെയിലിന്റെസുവർണ്ണശോഭയിൽമകളെ കാത്തിരുന്നുപതിവ് പോലെ.സ്നേഹവാത്സല്യങ്ങളുടെഒരു കപ്പ്ചൂട് ഫിൽറ്റർ കോഫിഅമ്മമകൾക്ക് പകർന്നു.വാത്സല്യത്തിന്റെമധുരം അവൾഅമ്മിഞ്ഞപ്പാൽപോലെനുണഞ്ഞിറക്കി.കളിചിരികൾകഴിഞ്ഞപ്പോഴേക്കുംകാർ പോർച്ചിൽനിന്നിറങ്ങി വന്ന്ഹോണടിച്ച്സമയമോർപ്പിച്ചു.ഒപ്പം സന്ധ്യയുമരികിലെത്തി.തിരക്കിന്റെനഗരത്തിലൂടെകാർസിഗ്നലുകൾമറികടന്നൊഴുകി.അമ്മഅന്നത്തെനഗരവൃത്താന്തങ്ങൾപങ്ക് വെച്ചപ്പോൾമകൾചിക്കാഗോ ന്യൂസ്പങ്ക് വെച്ചു.പെരുകി വരുന്നജനത്തിരക്കിന്റെവയറ്വീർത്ത് വീർത്ത്ഏത് നിമിഷവുംപൊട്ടിത്തെറിച്ചേക്കാമെന്ന്അമ്മ ദീർഘശ്വാസംചെയ്തപ്പോൾമകൾഅമ്മക്ക് കൂട്ടായിനിശ്വസിച്ചു.പ്രകാശത്തിന്റെനഗരവീഥിയോരത്തെത്തികാർ…