ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

പിറവിയെടുത്ത അന്ന്

രചന : ഗിരീഷ് പി സി പാലം ✍ പിറവിയെടുത്ത അന്ന്ആരായിരിക്കും എന്നെകുളിപ്പിച്ചൊരുക്കിയത്? അണിയിച്ചൊരുക്കിയത് ?അതെനിക്ക് തീരെ ഇഷ്ടപ്പെടാൻ തരമില്ല.അളവിലധികം ബേബിപൗഡർ വാരിയിട്ട്,തടിച്ച നടുവിരൽക്കൺമഷി കോരി,കടുപ്പത്തിൽ കണ്ണെഴുതിക്കാണും .ആ വെളുത്ത കുഞ്ഞുടുപ്പു മാറ്റി,നിറയെ പൂക്കളുള്ള ഒരു വസന്തകാലമായിരുന്നു എന്നിലെ ഇഷ്ടം !മരണ…

സോപാനഗീതം
കൂവളദളം

രചന : ശ്രീകുമാർ എം പി✍ ശ്രീ വേളോർവട്ടത്തമരുംശങ്കരാ ശിവ ശംഭുവെസങ്കടങ്ങളകലുവാൻസന്തതം കൃപയേകണെ ചന്ദ്രചൂഡ ചന്ദഹാസചാരു കൈലാസവാസനെചഞ്ചലമാം ജീവിതത്തിൽചന്ദനശോഭയേകണെ പ്രൗഢിയോടെ വാമഭാഗെദേവിശക്തി വിളങ്ങിടുംദേവദേവ രൂപമുള്ളിൽകാന്തിയോടെ തെളിയണം നന്ദികേശവാഹനനെനാഗരാജ ഭൂഷണനെനാൾവഴികളിൽ നൻമകൾനീളെ നീളെ പതിക്കണം മുല്ലപ്പൂങ്കാടു കണക്കെകുതിച്ചിളകി വന്നിടുംപുണ്യഗംഗാ പ്രവാഹവുംതിരുജടയിൽ കാണണം കാളകൂടം…

ആറ്റിക്കുറുക്കി കുറയ്ക്കും തോറും
കവിഞ്ഞൊഴുകുന്നവൾ അവൾ കവിത

രചന : ജോയ്സി റാണി റോസ് ✍ ആറ്റിക്കുറുക്കി കുറയ്ക്കും തോറുംകവിഞ്ഞൊഴുകുന്നവൾ അവൾ കവിതഅടുക്കിപെറുക്കിയൊതുക്കി വെച്ചാലുംനിരത്തി വെച്ചാലും അർത്ഥം മാറാത്തവൾമാന്ത്രികത വശമുള്ളവൾഭാവനയ്ക്ക് ഇരിപ്പിടമാകുന്നവൾതെളിഞ്ഞും ഒളിഞ്ഞുംഅർത്ഥം ചമയ്ക്കുന്നവൾഒറ്റ വാക്കിൽ ഒരുപാട് പറയുന്നവൾപറയാൻ മറന്ന വാക്കുകൾ പേറുന്നവൾഉറക്കെ പറയാൻ പിറന്നവൾആത്മാവും ജീവനും പേറുന്നവൾചിന്തയിൽ ആഴപ്പെടും…

കാലിടറുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മംഗല്യചരടിൽ ബന്ധിച്ച മനസുകൾ അടുക്കാതെ അകലുകയാണിന്ന്. മനസ്സ് കൂട്ടിക്കെട്ടാതെ വെറും ചരടിൽ ബന്ധിപ്പിച്ചതു കൊണ്ടാകാം കെട്ടു പൊട്ടിച്ചു പോകുന്നത്.കെട്ടഴിഞ്ഞ് പെരുവഴിയിലായവരും കെട്ടി തൂങ്ങിയവരും ഏറെയുണ്ടിന്ന് . കേൾക്കാൻ ആളില്ലാതെ വരുമ്പോൾ കേൾവിക്കാരനെ തേടി പോകുന്ന…

നിശാഗന്ധി

രചന : മായ അനൂപ്✍ പൂർണ്ണേന്ദു വാനിൽ ഉദിച്ചുയരും നേരംമിഴികൾ തുറക്കും നിശാഗന്ധി നീകണികണ്ടുണരുവാൻ പാർവണചന്ദ്രനായ്മാത്രമായ് കാത്തങ്ങിരിപ്പതാണോതാരകപ്പൂക്കളാ വാനത്തിൻ മുറ്റത്ത്പൂക്കളം ആയിരമിട്ട നേരംആ പൂക്കളങ്ങൾ തൻ മദ്ധ്യത്തിൽകത്തും നിലവിളക്കെന്ന പോൽ ചന്ദ്രബിംബംകൗമുദിതൻസ്വർണ്ണകിരണങ്ങളാംകൈകൾനീട്ടി നിൻ പൂവൽമെയ് തൊട്ട നേരംകൺചിമ്മി നീയങ്ങുണർന്നു നോക്കീടുന്നുനിദ്ര തൻ…

നിദ്രാവിഹീനം

രചന : ബിന്ദു വിജയൻ ✍ എല്ലാം മറന്നൊന്നുറങ്ങുവാൻഎന്നെ മറന്നൊന്നുറങ്ങുവാൻഅത്രമേൽ ആശിച്ചുവെങ്കിലുംനിദ്രപോലും കൈവെടിഞ്ഞുനീറുന്ന ചിന്തകൾ ചേർത്തിട്ടു വാറ്റിയജീവിതത്തുള്ളികൾ മിഴിയിൽനിന്നിറ്റവേകഴിഞ്ഞതാം കാലങ്ങളൊക്കെയുംവെറുമൊരു സ്വപ്നമായി തീർന്നെങ്കിലെന്നു ഞാൻവെറുതെയാണെങ്കിലും മോഹിച്ചു പോയിനിഴലും നിലാവും ഇഴച്ചേർന്ന നിശയിലെനിർനിദ്രാവീഥികൾ താണ്ടുവാനാകാതെമൗനത്തിൻ പാദങ്ങൾ വിണ്ടു കീറി.വേച്ചു വിറച്ചുപോയ് വേദനയാൽ..ഇനിയെന്ത് വേണമെന്നറിയാതെയുഴറുമെൻഉള്ളത്തിനുള്ളിൽ…

മയങ്ങിവീഴാൻ
കൊതിക്കുന്നവൾ…!

രചന : ജോളി ഷാജി✍ ഓർമ്മകളുടെതുരുത്തിൽഒറ്റപ്പെട്ടുപോയിട്ട്വെയിലേറ്റടർന്നവളെനിങ്ങൾ കണ്ടിട്ടുണ്ടോ..നഷ്ടസ്വപ്നങ്ങളുടെവിലക്കുകളെമറികടക്കാൻപ്രതീക്ഷക്കൊരുചിറകുതുന്നിയേതോതമോഗർത്തത്തിലേക്ക്പറന്നുപോകാൻകൊതിക്കുന്നവൾ…ഉള്ളുരുക്കങ്ങളിൽപൊള്ളിയടരുമ്പോൾമനസ്സുപോലുംശിഥിലമായിപോകുന്നയവസ്ഥയേമറികടക്കാൻ എങ്ങോട്ടോഒളിച്ചോടാൻവെമ്പുന്നയൊരുവൾ..വിട്ടുപോരാൻആവാത്തവിധംകെട്ടിയിടപ്പെട്ടു പോയബന്ധങ്ങളിൽ നിന്നുംപെട്ടെന്നൊരുതഴയപ്പെടലുണ്ടാകുമ്പോൾമനസ്സിലൊരു ഭ്രാന്ത്രൂപപ്പെടുന്നയവളെസ്വയം ചങ്ങലയാൽബന്ധിക്കാൻശ്രമിക്കുന്നയൊരുവൾ….ആത്മാവ് വേർപെട്ടഹൃദയവുമായിശൂന്യതയുടെഇരുളാഴങ്ങളിലേക്ക്ഊളിയിട്ടു മറയാൻകൊതിക്കുന്നവൾ..മൗനം കൊണ്ടൊരുകല്ലറ തീർത്തതിൽസ്വയമടക്കം ചെയ്തുഇനിയൊരുപുനർജ്ജന്മം കൊതിക്കാതെഒറ്റയുറക്കത്തിലേക്കുമയങ്ങിവീഴാൻകൊതിക്കുന്നവൾ…!

തുളസിക്കതിർ
-മാധവഹാസം-

രചന : ശ്രീകുമാർ എം പി ✍ ചിരിയെന്നും ചൊരിയുന്നകൃഷ്ണാ തിരയെല്ലാമടങ്ങിയ ദേവതിരനോട്ടമാടിയകന്നു മാറിതിരശ്ശീലയ്ക്കപ്പുറം നില്പല്ലെ !മഹിത മനോഹരം നിൻ ചരിതംമണ്ണിലെ പൊന്നായി തിളങ്ങുന്നുമാധവകഥകൾ പാടിടുന്നമാലോകരാമോദം കൊണ്ടീടവെമാധവഹൃദയം വിതുമ്പിനിന്നൊആരുമതൊട്ടുമെ കണ്ടതില്ലകദന വഴികൾ താണ്ടിയങ്ങ്കണ്ണീർപ്പുഴകൾ ചിരിച്ചു നീന്തികർമ്മപാശത്തിൽ കുരുങ്ങിടാതെകർമ്മബന്ധങ്ങളഴിച്ചു ദേവൻകർത്തവ്യമുജ്ജ്വലം ധർമ്മനിഷ്ഠംകൃത്യം കമനീയകാവ്യാത്മകം…

🌷 കുരിശിന്റെ സങ്കീർത്തനം🌷

രചന : ബേബി മാത്യു അടിമാലി✍ ലോകത്തിൽ സ്നേഹത്തിൻ പൊൻ പ്രകാശംവാരിവിതറിയ ലോകനാഥൻഭൂമിയിൽനന്മതൻ പൂക്കാലംതീർക്കുവാൻവന്നഗുരുവിനെ കുരിശിലേറ്റിമണ്ണിനെ വിണ്ണാക്കി തീർക്കുവാൻ മോഹിച്ചനാഥന്റെ സന്ദേശംകേട്ടതില്ലനിന്ദിതരില്ലാത്ത പീഠിതരില്ലാത്തശത്രുവിനെപോലും സ്നേഹിക്കാനോതിയഗുരുവിന്റെ വാക്കുകൾ വെറുതെയായിക്ഷമയും സ്നേഹവും സഹനങ്ങളുംപറയുവാനുള്ള പാഴ്വാക്കുകളായ്അഞ്ചപ്പവും കൂടെസ്നേഹവും കൊണ്ടവൻഅയ്യായിരത്തിനു ഭോജ്യമേകീഇന്നിതാ കാണുന്നു അയ്യായിരമപ്പംഅഞ്ചുപേർ പങ്കിട്ടെടുത്തിടുന്നുസ്വാർത്ഥതയേറിയ ലോകത്തിലെങ്ങുംഎന്തിനോടുമുള്ള…

എഴുത്തുകാരൻ്റെ മരണം..

രചന : വൈഗ ക്രിസ്റ്റി✍ ചെന്നായയുടെ മുഖമുള്ളകാമുകൻപിന്നിൽ …നായികരണ്ടടി വച്ച ശേഷംഅവിടെ നിന്നുവേഗം …വേഗം വാ …തിരിഞ്ഞു നോക്കാതെ…എഴുത്തുകാരൻ ധൃതികൂട്ടിഅവളയാളെ നോക്കിയില്ലകാമുകൻ ,ഒട്ടും ധൃതിയില്ലാതെഒന്നു പല്ലുഴിഞ്ഞുഎന്നിട്ട് ,നിലാവിനെ നോക്കിഒന്നു തെളിഞ്ഞുകൂവിവേഗമാകട്ടെ ,ഈ സീനിൽ നിന്നിറങ്ങിപ്പോകൂനീയിങ്ങനെയല്ല മരിക്കേണ്ടത്എഴുത്തുകാരൻ കരഞ്ഞുഅവൾ ,അയാൾക്കു നേരെവെറുപ്പിൻ്റെ ഒരമ്പെയ്തുഎന്നിട്ട്…