നങ്ങേലി തൈവം
രചന : രാജീവ് ചേമഞ്ചേരി✍️ നാട്ടാര് കൂടെയുണ്ടേ…..നാട്ടാരറിയുന്നുണ്ടേ…..നാമറിയാത്ത കഥകളെല്ലാം-നാട്ടിലും പാട്ടാണേ….നാഴിക്ക് നന്നാഴിയായ്…..നാവിനു കൂട്ടാണേ…..നാഴികകൂടിയെന്നാൽ…..നങ്ങേലി തൈവമാണേ..നേദ്യമായ് ചോറും…..നേരിയ ചാറും……നോവുള്ള നേരം….നേരായ് വിളമ്പി ‘….നിറകണ്ണീരുമായ് വന്നവരും!നീർക്കെട്ടുമായ് ഇരുന്നവരും!നാളെന്നും വ്യാധിയൊഴിയാത്തവരും!നാടിന്നതിരു താണ്ടിയെത്തിയോരും !നടുമുറ്റത്തിരിക്കുന്ന നേരം-നിന്നുറഞ്ഞ് തുള്ളി ജപിക്കയായ്….നിത്യവും വാക്കെണ്ണിയാടീ തിമിർക്കേ….നങ്ങേലി തൈവ കൽപ്പനയായ്!!നാട് മാറേണ്ട സമയമായ്…..നാട്ടാര്…