ഇന്നലെകൾ പറഞ്ഞത്.
രചന : ബിനു. ആർ✍ കാറ്റത്തുംമഴയത്തും ലല്ലലം പാടികാറ്റിലൂയാലാടിനടന്ന രാവുകളിൽകാറ്റിലുലഞ്ഞ പാലപ്പൂവിൻസുഗന്ധവുംപേറികാണാക്കയങ്ങളിൽ നീരാടികരിനീലസുറുമയും തേടിനടന്നോരാകാലംകൺവെട്ടത്തിപ്പോഴുംമായാതെആലോലമാടി നിൽപ്പുണ്ട്!അരികിലൊരാളിന്റെസ്നിഗ്ധമാംനാണവുംഅഞ്ജനകണ്ണിന്റെ കൗതുകമാംഇടതുടർച്ചയുടെ നോട്ടവുംആരോമലാകുമെൻ കൂട്ടിന്റെശാന്തഗംഭീരമൗനവുംഅകതാരിലിപ്പോഴും ഓർമ്മയിൽഒളിമങ്ങാതെ കിടപ്പുണ്ട്!ഒരുനറുചിരിയിൽ കാലമൊരുക്കുംനൈർമ്മല്യത്തിൻചന്തമോടെനൽകി അവളെനിക്കായ്ജീവിതത്തിൻ നെയ്യിൻനറുമണംപ്രതീക്ഷതൻ നന്മയാം പൊൻകിരണവുംകാലത്തിൻ കെസ്സുപാട്ടും!അക്കരെയിക്കരെയ്ക്കരെപോയൊരുകാലം,ജീവിതത്തിൻനെയ്ത്തോണികാറ്റിലൂയലാടിമുങ്ങിപ്പോയൊരുനേരംഇടനെഞ്ചിലെവിടെയോഉടക്കിയ ആ നറുച്ചിരിതേടിഞാനലഞ്ഞുചെഞ്ചായം നിറഞ്ഞസയന്തനത്തിലുംനിലാവുനിറഞ്ഞ പാൽക്കടലിലും!